video
play-sharp-fill

കോട്ടയം നഗരസഭ ഹരിതകർമ്മസേന പ്രവർത്തനോദ്ഘാടനവും നഗരശ്രീ ഉത്സവവവും വ്യാഴാഴ്ച

കോട്ടയം നഗരസഭ ഹരിതകർമ്മസേന പ്രവർത്തനോദ്ഘാടനവും നഗരശ്രീ ഉത്സവവവും വ്യാഴാഴ്ച

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നഗരസഭയുടെ ഹരിതകർമ്മ സേനയുടൈ പ്രവർത്തനോദ്ഘാടനവും നഗരശ്രീ ഉത്സവവും സിഡിഎസ് ഭരണസമിതികളുടെ വാർഷികവും ഇന്ന് നടക്കും. പരിപാടികൾ കെ.സി മാമ്മൻമാപ്പിള ഹാളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന അദ്ധ്യക്ഷത വഹിക്കും. കോട്ടയം നോർത്ത് സൗത്ത് സിഡിഎസ് ഭരണസമിതിയുടെ സംയുക്ത വാർഷികാഘോഷം, എഡിഎസുകൾക്കുള്ള ആവാർഡ് വിതരണം, അയൽക്കൂട്ടങ്ങൾക്ക് റിവോൾവിംഗ് ഫണ്ട് വിതരണം, തൊഴിൽ നൈപുണ്യപരിശീലനം നേടിയിട്ടുള്ളവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, അയൽക്കൂട്ട സംരംഭങ്ങളുടെ ഉദ്ഘാടനം എന്നിവയാണ് പരിപാടിയുടെ ഭാഗമായി നടക്കുക.
നഗരസഭ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളായ ദേശീയ നഗര ഉപജീവനദൗത്യം, പ്രധാൻമന്ത്രി ആവാസ് യോജന, സ്വച്ഛ് ഭാരത് മിഷൻ എന്നീ പദ്ധതികളുടെ നടത്തിപ്പിനും പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് നഗരശ്രീ ഉത്സവം സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ ഭാഗമായി ഹരിതകർമ്മ സേന ലക്ഷ്യവും പ്രവർത്തന രീതികളും എന്ന വിഷയത്തിൽ റോയൽ അസോസിയേറ്റ്‌സ് മാനേജിംഗ് ഡയറക്ടർ സജിത് വർമ്മ ക്ലാസെടുക്കും.