video
play-sharp-fill
താൻ പാടിയാൽ മതി രാഷ്ട്രീയം പറയണ്ട എന്ന് പറയുന്നവരോട്, പാടിയാലും ഇല്ലെങ്കിലും പ്രതികരിക്കണ്ടപ്പോ പ്രതികരിക്കും : ഹരീഷ് ശിവരാമകൃഷ്ണൻ

താൻ പാടിയാൽ മതി രാഷ്ട്രീയം പറയണ്ട എന്ന് പറയുന്നവരോട്, പാടിയാലും ഇല്ലെങ്കിലും പ്രതികരിക്കണ്ടപ്പോ പ്രതികരിക്കും : ഹരീഷ് ശിവരാമകൃഷ്ണൻ

സ്വന്തം ലേഖകൻ

കൊച്ചി : ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമാധാനപരമായി പ്രതിഷേധത്തിലേക്ക് കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ സംഘപരിവാർ നടത്തുന്ന ആക്രമങ്ങൾക്കെതിരെ പ്രതികരണവുമായി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ രംഗത്ത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. താൻ പാടിയാൽ മതി രാഷ്ട്രീയം പറയണ്ട എന്ന് പറഞ്ഞ് വരുന്നവരോട് പാടിയാലും ഇല്ലെങ്കിലുമ പ്രതികരിക്കണ്ടപ്പോ പ്രതികരിക്കുമെന്നും ഹരീഷ് ശിവരാമകൃഷ്ണൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു

ഹരീഷ് ശിവരാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മതത്തിന്റെ പേരിൽ മനുഷ്യനെ വിഭജിച്ചും , തമ്മിലടിപ്പിച്ചും, തെരുവുകൾ കത്തിച്ചും ഭീതി പരത്തുന്നവർക്ക് എതിരെ ശക്തമായി പ്രതിഷേധിക്കേണ്ട സമയം ആണ് ഇത്. ‘അവന്മാർക്ക് രണ്ടെണ്ണം കിട്ടട്ടെ’ എന്ന് പറഞ്ഞു ഇതിനു മൂക സാക്ഷ്യം വഹിക്കുന്ന സുഹൃത്തുക്കളോട് , ഈ തീ നമ്മുടെ വീടുകളിലേക്ക് പടരാൻ ഏറെ സമയം ഒന്നും ആവില്ല. മതം നമ്മളെ പരസ്പരം വെറുക്കാൻ പഠിപ്പിക്കുന്നില്ല എന്ന് ‘സാരേ ജഹാൻ സെ അച്ഛാ’ എന്ന ഗാനം പാടി പഠിച്ച നമ്മളാണ് ഇതിനു കൂട്ട് നിൽക്കുന്നതെങ്കിൽ കാലം നമുക്ക് മാപ്പു തരില്ല. തീ കത്തുമ്പോൾ കത്തിച്ചവന് എതിരെ നിൽക്കുന്നതായിരിക്കണം നിങ്ങളുടെ രാഷ്ട്രീയം. അത് മാത്രം.

NB: താൻ പാടിയ മതി, രാഷ്ട്രീയം പറയണ്ട എന്ന് പറയുന്നവരോട് പാടിയാലും ഇല്ലെങ്കിലും പ്രതികരിക്കേണ്ടപ്പോ പ്രതികരിക്കുകയും, രാഷ്ട്രീയം പറയുകയും ചെയ്യും. തെരുവ് കത്തിക്കുന്നതിനെ പിന്തുണക്കാൻ ന്യായീകരണം പറയുന്നതിനെ അവജ്ഞയോടെ അവഗണിക്കും.