സർക്കാരിന്റെ വിശ്വസ്തൻ ഹരിശങ്കർ വിജിലൻസിലേയ്ക്ക്; ഹരിശങ്കറിന്റെ വിജിലൻസ് വരവിനു പിന്നിൽ നിഗൂഡ ലക്ഷ്യം..! പൂങ്കുഴലി വയനാട്ടിലേയ്ക്ക്; സംസ്ഥാനത്തെ ജില്ലാ പൊലീസ് തലപ്പത്ത് അഴിച്ചു പണി
തേർഡ് ഐ ബ്യൂറോ
കൊച്ചി: സംസ്ഥാനത്തെ ജില്ലാ പൊലീസ് തലപ്പത്ത് അഴിച്ചു പണി. സംസ്ഥാന സർക്കാരിന്റെ വിശ്വസ്തനായ ഹരിശങ്കറിനെ തിരുവനന്തപുരം വിലിജൻസ് ആസ്ഥാനത്തേയ്ക്കു നിയമിച്ചതാണ് ഏറെ നിർണ്ണായകമായ നീക്കം. സംസ്ഥാന സർക്കാർ പ്രതിസന്ധിയിലായ ഘട്ടത്തിൽ എല്ലാം ഹരിശങ്കറിന്റെ സഹായമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ലൈഫ് മിഷൻ ആരോപണം ഉയർന്നു നിൽക്കുന്ന ഈ കൊവിഡ് കാലത്ത് ഹരിശങ്കർ വിജിലൻസിൽ എത്തുന്നത് എന്തിനാണ് എന്ന സംശയമാണ് ഉയരുന്നത്.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ തലേന്ന് എസ്.എച്ച് മൗണ്ട് പിലാത്തറ വീട്ടിൽ കെവിൻ പി.ജോസഫിനെ തട്ടിക്കൊണ്ടു സംഭവം സംസ്ഥാന സർക്കാരിനെ വിറപ്പിച്ചിരുന്നു. ഈ വിഷയം അന്വേഷിച്ചാണ് ഹരിശങ്കർ കോട്ടയത്ത് സ്ഥാനം ഉറപ്പിച്ചത്. തുടർന്നു, ബിഷപ്പ് ഫ്രാങ്കോക്കേസ് ഇലയ്ക്കും മുള്ളിനും കേടില്ലാതെ അടർത്തിയെടുത്ത് ഹരിശങ്കർ സർക്കാരിനു നൽകി. ശബരിമല കയറാനെത്തിയ വനിതകളെ സർക്കാർ ഇച്ഛ അനുസരിച്ച് കൃത്യമായി മലകയറ്റിയും ഹരിശങ്കർ വിവാദത്തിൽ കുടുങ്ങിയിരുന്നു. ലൈഫ് മിഷൻ ആരോപണം ഉയർന്നു നിൽക്കെ ഹരിശങ്കറിനെ ഇപ്പോൾ വിജിലൻസിൽ നിയമിച്ചതാണ് ചർച്ചയായിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസായ ജി.പൂങ്കുഴലിയെ വയനാട് എസ്.പിയായും കൊല്ലം ജില്ലാ പൊലീസ് മേധാവിയായ ഹരിശങ്കർ ഐപിഎസിനെ തിരുവനന്തപുരത്ത് വിജിലൻസ് എസ്.പിയായും കൊല്ലം എസ്.പിയായി ആർ.ഇളങ്കോയെയും നിയമിച്ചു.
പിബി രാജീവാണ് പുതിയ കൊച്ചി ഡിസിപി. എപിഎസ് ലഭിച്ച പി.ബി. രാജീവിനെ കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണറാക്കി നിയമിച്ചു. കെ.ബി. രവിയെ സ്റ്റേറ്റ് സ്‌പെഷൽ ബ്രാഞ്ച് ആസ്ഥാനത്ത് അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിലും എസ്. രാജേന്ദ്രനെ ക്രൈംബ്രാഞ്ച്- തിരുവനന്തപുരത്തെ സിയു ഒന്നിലും തമ്പി എസ്. ദുർഗാദത്തിനെ തൃശൂർ പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടറായും നിയമിച്ചു.
ഇന്റഗ്രേറ്റഡ് പോലീസ് റിക്രൂട്ട് ട്രെയിനിംഗ് സെന്ററിന്റെ ചുമതലയും ഇദ്ദേഹത്തിനുണ്ടാകും. നിയമനം ലഭിച്ച മറ്റ് എസ്.പിമാർ. രതീഷ് കൃഷ്ണൻ – സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഇന്റേർണൽ സെക്യൂരിറ്റി, ടോമി സെബാസ്റ്റിയൻ – ക്രൈംബ്രാഞ്ച് എറണാകുളം, എൻ.വിജയകുമാർ – സ്‌റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് എറണാകുളം റേഞ്ച്.