play-sharp-fill
കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും കാറും കൂട്ടിയിടിച്ച് മൂന്നു മരണം

കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും കാറും കൂട്ടിയിടിച്ച് മൂന്നു മരണം

 

സ്വന്തം ലേഖിക

ഹരിപ്പാട്: കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.

കാറിലുണ്ടായിരുന്ന കൊല്ലം കുണ്ടറ പെരുമ്പുഴ ഷാനി മൻസിലിൽ റിട്ട. അധ്യാപകൻ കൊച്ചുകുഞ്ഞ് (75), ഭാര്യ ലൈലാബീവി (64), മകൻ സുഹൈർ (40) എന്നിവരാണ് മരിച്ചത്. കൊച്ചുകുഞ്ഞും സുഹൈറും സംഭവസ്ഥലത്തും ലൈലാബീവി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈലാബീവിയുടെ സഹോദരൻ ജമാലുദ്ദീനെയാണ് (50) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

ദേശീയപാതയിൽ ചേപ്പാട് വലിയപള്ളിക്ക് തെക്കുഭാഗത്താണ് വച്ചാണ് അപകടെ സംഭവിച്ചത്. തിരുവനന്തപുരത്തേക്ക് പുറപ്പെട്ട സൂപ്പർഫാസ്റ്റും എറണാകുളം ഭാഗത്തേക്ക് വന്ന ഹോണ്ട സിറ്റി കാറും കൂട്ടിയിടിച്ചത്.

പൂർണമായി തകർന്ന കാറിലുണ്ടായിരുന്നവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്്. അപകടത്തെതുടർന്ന് മുക്കാൽ മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

Tags :