
ബാങ്ക് ഉദ്യോഗസ്ഥനെതിരെ കള്ളക്കേസെടുത്ത് ക്രൂരമായി മർദ്ദിച്ചു..! ‘കരണത്തടിച്ചു, വൃഷണം ഞെരിച്ചു’..! ഹരിപ്പാട്ടെ കസ്റ്റഡി പീഡനത്തിൽ ഡിവൈഎസ്പി അടക്കം 7 പോലീസുകാർക്കെതിരെ കേസ്
സ്വന്തം ലേഖകൻ
ആലപ്പുഴ: ബാങ്ക് ഉദ്യോഗസ്ഥനെ കള്ളക്കേസിൽ കുടുക്കി ക്രൂരമായി മർദ്ദിച്ച കേസിൽ ഡിവൈഎസ്പി അടക്കം 7 പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. ഹരിപ്പാട് പൊലീസ് ആണ് കേസെടുത്തത്.സംഭവത്തിൽ കേസെടുക്കാൻ
മനുഷ്യാവകാശ കമീഷൻ്റെ നിര്‍ദ്ദേശമുണ്ടായിരുന്നു
2017 ലെ യുഡിഎഫ് ഹര്‍ത്താൽ ദിവസമാണ് കേസിന്നാസ്പദമായ സംഭവം. ബസിന് കല്ലെറിഞ്ഞെന്ന് ആരോപിച്ച് ബാങ്ക് ഉദ്യോഗസ്ഥനായ അരുണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിവൈഎസ്പി മനോജ് കരണത്തടിക്കുകയും വൃഷണം ഞെരിക്കുകയും ചെയ്തെന്നാണ് എഫ്ഐആറിൽ പറയുന്നത്. എസ്ഐയും മറ്റ് പൊലീസുകാരും കുനിച്ച് നിർത്തി നട്ടെല്ലിനും പുറത്തും മർദ്ദിക്കുകയുമായിരുന്നു.
ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് അരുണിന് ഒരു മാസം ആശുപത്രിയില്‍ കിടക്കേണ്ടി വന്നിരുന്നു.
Third Eye News Live
0
Tags :