ഹരിപ്പാട് ചിങ്ങോലിയില്‍ വോട്ട് വെട്ടാൻ ബിജെപി ഇടപെടല്‍; മുസ്‍ലിം വോട്ട് വെട്ടാന്‍ ഫോം 7 നല്‍കിയെന്ന് പരാതി; നാട്ടിലില്ലെന്ന് പറഞ്ഞിരിക്കുന്ന 57 പേരില്‍ 10 പേര്‍ സര്‍ക്കാര്‍ ജീവനക്കാർ

Spread the love

ആലപ്പുഴ: ഹരിപ്പാട് മണ്ഡലത്തിലെ ചിങ്ങോലി പഞ്ചായത്തില്‍ രണ്ട് ബൂത്തുകളിലെ വോട്ടർമാരുടെ പേരുകള്‍ വെട്ടി മാറ്റാൻ എസ്‌ഐആർ ഫോം 7 ബി എല്‍ ഒ യ്ക്ക് നല്‍കിയതായി പരാതി.

video
play-sharp-fill

166, 164 ബൂത്തുകളിലെ മുസ്‍ലിം വോട്ടർമാരെ വെട്ടി മാറ്റാനുള്ള ഫോം ആണ് നല്‍കിയത്. ഇതിന് പിന്നില്‍ ബിജെപിയാണെന്നാണ് വോട്ടർമാർ പറയുന്നത്.

ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ഉണ്ണിത്താനെതിരെയാണ് പരാതി. ഫോം 7 ഓണ്‍ലൈനിലാണ് സമര്‍പ്പിക്കേണ്ടത്. ഡല്‍ഹിയില്‍ നിന്നാണ് ഈ ഫോമുകള്‍ പൂരിപ്പിച്ചത്. നാട്ടിലില്ല എന്ന് പറഞ്ഞിരിക്കുന്ന 57 പേരില്‍ 10 പേര്‍ സര്‍ക്കാര്‍ ജീവനക്കാരാണെന്നും നാട്ടുകാര്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിഎല്‍ഒയുടെ പേരും വെട്ടിമാറ്റാനുള്ള ഫോമില്‍ ഉണ്ടെന്നും ഇവര്‍ പറയുന്നു. ഫോമില്‍ പറഞ്ഞ മുഴുവന്‍ പേരും നാട്ടിലുണ്ടെന്നും വോട്ടര്‍മാര്‍ പറയുന്നു.

എസ്‌ഐആറിന്‍റെ നടപടികളുടെ ആദ്യഘട്ടത്തില്‍ ബിജെപി ഇടപെടല്‍ ഉണ്ടായിരുന്നില്ല. അവസാനഘട്ടത്തിലാണ് ബിജെപി ഇടപെടല്‍ നടത്തിയതെന്നും നാട്ടുകാര്‍ പറയുന്നു.