
ഹരിപ്പാട് ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിവസം ഗ്രാമപഞ്ചായത്ത് അംഗത്തെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; യുവമോർച്ച പ്രവർത്തകൻ അറസ്റ്റിൽ
ഹരിപ്പാട് : വോട്ടെണ്ണൽ ദിവസം ഗ്രാമപഞ്ചായത്ത് അംഗത്തെ വധിക്കാൻ ശ്രമിച്ച കേസിൽ യുവമോർച്ച പ്രവർത്തകൻ അറസ്റ്റിൽ. മുതുകുളം ഗ്രാമപ്പഞ്ചായത്തംഗം ജി.എസ്. ബൈജു വധശ്രമക്കേസിലെ മൂന്നാം പ്രതി യുവമോർച്ച പ്രവർത്തകൻ ചിങ്ങോലി തുണ്ടിൽ കണ്ടത്തിൽ ജയശാന്തി (കണ്ണൻ-25)നെയാണ് അറസ്റ്റു ചെയ്തത്.
നവംബർ 15-ന് കേസിലെ ഒന്നാം പ്രതി ബി.ജെ.പി. പ്രവർത്തകൻ ചിങ്ങോലി പ്രസാദ് ഭവനത്തിൽ പ്രവീണിനെ(35)പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാൾ ഇപ്പോഴും റിമാൻഡിലാണ്.
ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിവസമായ കഴിഞ്ഞ നവംബർ പത്തിനു രാത്രി എട്ടേമുക്കാലോടെയാണ് ജി.എസ്. ബൈജുവിനെ ഒരു സംഘം ആക്രമിച്ചു മാരകമായി പരിക്കേൽപ്പിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബി.ജെ.പി. അംഗമായിരുന്ന ബൈജു സ്ഥാനം രാജിവെച്ചാണ് യു.ഡി.എഫ്. സ്വതന്ത്രനായി മത്സരിച്ചത്.
Third Eye News Live
0