
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് രോഗികളുടെ മരണ കാരണം അണുബാധമൂലമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
അണുബാധയ്‌ക്കൊപ്പം രക്തസമ്മര്‍ദം അപകടകരമായ നിലയില്‍ താഴ്ന്നതുമാണ് മരണ കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പ്രാഥമിക റിപ്പോര്‍ട്ട് ആരോഗ്യ ഡയറക്ടര്‍ക്ക് കൈമാറി. രണ്ട് ഡെപ്യൂട്ടി ഡിഎംഒമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അതേസമയം അണുബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ഡിസംബര്‍ 29നാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിനിടെ രണ്ട് പേര്‍ മരിച്ചത്. ചികിത്സക്ക് ശേഷമുണ്ടായ അണുബാധയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ആരോഗ്യ വകുപ്പ് സമഗ്ര പരിശോധനക്ക് ഉത്തരവിട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം രണ്ട് ഡെപ്യുട്ടി ഡിഎംഓമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ ആരോഗ്യമന്ത്രിക്ക് നല്‍കും. അണുബാധയുടെ ഉറവിടം കണ്ടെത്താനുള്ള വിദഗ്ദ സംഘത്തിന്റെ പരിശോധന തുടരുകയാണ്. ആശുപത്രിയില്‍ നിന്ന് ശേഖരിച്ച വെള്ളത്തിന്റെയും മരുന്നുകളുടെയും സാമ്ബിളുകളുടെ പരിശോധനാഫലം ഉടന്‍ ലഭിക്കും. ഇതിലൂടെ ഉറവിടം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.



