ഹരിപ്പാട് കാണാതായ കർഷകനെ പാടശേഖരത്തിന് സമീപമുള്ള തോട്ടിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Spread the love

ഹരിപ്പാട്: കാണാതായ കർഷകനെ പാടശേഖരത്തിന് സമീപമുള്ള തോട്ടിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പിലാപ്പുഴ ഒറ്റതെങ്ങിൽ കോളനിയിൽ പൊന്നൻ (70) ന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ കരീപ്പാടം തോട്ടിൽ നിന്നും കണ്ടെത്തിയത്.

video
play-sharp-fill

പൊന്നൻ വെള്ളിയാഴ്ച രാവിലെ കൃഷി സ്ഥലത്തേക്ക് പോയി തിരികെ എത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും കൃഷിസ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.

തുടർന്ന് ഹരിപ്പാട് പോലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ വീണ്ടും നടത്തിയ തിരച്ചിലിലാണ് കരീപ്പാടം തോട്ടിൽ മൃതദേഹം കണ്ടത്. സംസ്കാരം നടത്തി ഭാര്യ: ആനന്ദവല്ലി മക്കൾ: അനുരൂപ, സൗമ്യ മരുമക്കൾ: അജയൻ,രതീഷ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group