അടുക്കള വാതിലിനടുത്ത് നിന്ന് ഫോണിൽ സംസാരിക്കവേ ഓടിവന്ന് ആക്രമിച്ചു; പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ കൈത്തണ്ടക്കും വിരലുകൾക്കും കാലിനും കടിയേറ്റു ; ഹരിപ്പാട് തെരുവുനായ ആക്രമണത്തിൽ വയോധികയ്ക്ക് പരിക്ക്

Spread the love

ഹരിപ്പാട്: വയോധികയ്ക്ക് തെരുവ് നായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റു. കണ്ടല്ലൂർ പുതിയവിള ഓണമ്പള്ളി ജങ്ഷനു സമീപം ചാലുംമാട്ടേൽ ചിറയിൽ ഓമന(69)യ്ക്കാണ് നായയുടെ കടിയേറ്റത്. വീടിന്റെ അടുക്കള വാതിലിനു സമീപം ഫോൺ ചെയ്തുകൊണ്ടു നിന്ന ഓമനയെ ഓടി വന്ന നായ ആക്രമിക്കുകയായിരുന്നു.

പ്രതിരോധിക്കാൻ ശ്രമിച്ച ഇവരുടെ കൈത്തണ്ടയ്ക്കും വിരലുകൾക്കും കാലിനും കടിയേറ്റു. മുതുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ഓമനയ്ക്ക് പ്രതിരോധ കുത്തിവെയ്പ്പും പ്രാഥമിക ചികിത്സയും നൽകി. പിന്നീട്, ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്.