ഹരികൃഷ്ണന്‍സ് രണ്ടാം ഭാഗം ; വാര്‍ത്ത നിഷേധിച്ച് ഫാസില്‍

Spread the love

ഹരികൃഷ്ണൻസ് എന്ന മലയാള സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന വാർത്ത നിഷേധിച്ച് സംവിധായകൻ ഫാസിൽ. 23 വർഷങ്ങൾക്ക് ശേഷം ഹരികൃഷ്ണൻ അസോസിയേറ്റ് ഒരു തിരിച്ചുവരവ് നടത്തുന്നുവെന്ന് ട്വിറ്ററിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മമ്മൂട്ടിയും മോഹൻലാലും ടൈറ്റിൽ റോളുകളിൽ എത്തുന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഉടൻ പ്രഖ്യാപിക്കുമെന്ന് ചില ഓൺലൈൻ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളെക്കുറിച്ച് അറിയില്ലെന്നും വാർത്തകൾ ശരിയല്ലെന്നും സംവിധായകൻ ഫാസിൽ പറഞ്ഞു. ഹരികൃഷ്ണൻസിന്‍റെ രണ്ടാം ഭാഗത്തിൽ ഫഹദ് ഫാസിലും ഒരു പ്രധാന വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

1998ൽ മോഹൻലാലിന്‍റെ ബാനറായ പ്രണവം ആർട്സ് ഇന്‍റർനാഷണൽ ആണ് ഹരികൃഷ്ണൻസ് നിർമ്മിച്ചത്. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ബോളിവുഡ് നടി ജൂഹി ചൗളയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group