സി എച്ച് ഹരിദാസ് അനുസ്മരണ സമ്മേളനം വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും
സ്വന്തം ലേഖകൻ
കോട്ടയം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റും കാലിക്കറ്റ് സർവ്വകലാശാല യൂണിയന്റെ ആദ്യ ചെയർമാനുമായിരുന്ന സി എച്ച് ഹരിദാസിന്റെ 36-ാമത് അനുസ്മരണം ജനുവരി ഒൻപത് ശനിയാഴ്ച കോട്ടയത്ത് നടക്കും. സി എച്ച് ഹരിദാസ് മെമ്മോറിയൽ ട്രസ്റ്റാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
കോട്ടയം പ്രസ്സ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ പകൽ 11ന് നടക്കുന്ന അനുസ്മരണ സമ്മേളനം സി പി ഐ – എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. എൻ സി പി സംസ്ഥാന നിർവ്വാഹക സമിതിയംഗം കാണക്കാരി അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിക്കും. മാണി സി കാപ്പൻ എം എൽ എ മുഖ്യ പ്രഭാഷണം നടത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
“ഇടതു മതേതര ജനാധിപത്യ കൂട്ടായ്മയുടെ ആവശ്യകത” എന്ന വിഷയം എൻ സി പി ദേശീയ വർക്കിംഗ് കമ്മിറ്റിയംഗം അഡ്വ. വർക്കല ബി രവികുമാർ അവതരിപ്പിക്കും. സി പി ഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ, കേരളാ കോൺഗ്രസ് – എം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, എൻ സി പി സം സ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, സി എച്ച് ഹരിദാസ് മെമ്മോറിയൽ ട്രസ്റ്റ് ജില്ലാ കോ-ഓർഡിനേറ്റർ റ്റി വി ബേബി, എൻ സി പി ജില്ലാ പ്രസിഡന്റ് സാജു എം ഫിലിപ്പ്, എൻ സി പി സം സ്ഥാന നിർവ്വാഹ സമിതിയംഗം സാബു മുരിക്കവേലി, കെ എസ് എഫ് ഇ ഡയറക്ടർ ബോർഡംഗം പി കെ ആനന്ദക്കുട്ടൻ, എൻ സി പി ജില്ലാ സെക്രട്ടറി ബാബു കപ്പക്കാല തുടങ്ങിയവർ സംസാരിക്കും.