എന്ത് ക്രൂരനാണ് താൻ, ഇജാതി ആളുകളാണ് സാധാരണക്കാരോട് മാർക്കിസം വിശദീകരിക്കുന്നത്; സോളർ വിവാദത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണത്തിൽ ക്ഷമാപണം നടത്തിയ ‘ദേശാഭിമാനി’യുടെ മുൻ കൺസൽറ്റിങ് എഡിറ്റർ എൻ.മാധവൻകുട്ടിയുടെ കുമ്പസാരത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്കെതിരെ സോളർ വിവാദത്തിൽ ഉയർന്ന ആരോപണം സംബന്ധിച്ച വാർത്തകൾക്കു മൗനത്തിലൂടെ നൽകിയ അധാർമിക പിന്തുണയിൽ ലജ്ജിക്കുന്നെന്ന് ‘ദേശാഭിമാനി’യുടെ മുൻ കൺസൽറ്റിങ് എഡിറ്റർ എൻ.മാധവൻകുട്ടിയുടെ കുമ്പസാരം സൈബറിടങ്ങളിൽ ചർച്ചയാകുന്നു. എൻ.മാധവൻകുട്ടിയുടെ കുമ്പസാരത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി .
എന്ത് ക്രൂരനാണ് താൻ, ഇജാതി ആളുകളാണ് സാധാരണക്കാരോട് മാർക്കിസം വിശദീകരിക്കുന്നത്..മാപ്പ് പറയാൻ തിരഞ്ഞെടുത്ത ദിവസമാണ് കേമം…ഒരു ജനകീയ നേതാവിന്റെ അവസാനശ്വാസം വരെ കാത്തിരുന്നു…എത്ര ക്രൂരനാണ് മാധവൻകുട്ടി താങ്കൾ…കഷ്ടം..എന്ന് പറഞ്ഞാണ് ഹരീഷ് പേരടി പോസ്ററ് അവസാനിപ്പിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സരിത ‘ വിഷയത്തിൽ ഉമ്മൻ ചാണ്ടിക്കു നേരേ ഉയർത്തപ്പെട്ട അടിസ്ഥാന രഹിതമായ ലൈംഗിക ആരോപണത്തിനു അന്നു ദേശാഭിമാനിയിൽ
കൺസൾട്ടിങ്ങ് എഡിറ്റർ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണംകൊണ്ടു മൗനത്തിലൂടെ ഞാൻ നൽകിയ അധാർമ്മിക പിന്തുണയിൽ ഞാനിന്നു ലജ്ജിക്കുന്നുവെന്നാണ് മാധവൻകുട്ടിയുടെ ഫേസ്‌ബുക്ക് കുറിപ്പ് . ഇതിനെതിരെ രണ്ടു ദിവസമായി തുടരുന്ന സൈബർ ആക്രമണങ്ങൾക്കു പിന്നാലെയാണ് ഹരീഷ് പേരടിയുടെ കുറിപ്പ് വൈറലാകുന്നത്.
മനഃസാക്ഷിയുടെ വിളി വന്നതുകൊണ്ടാണ് ഇത് പറയുന്നതെന്നും മാധവൻ കുട്ടി ഫേസ്‌ബുക്കിൽ കുറിച്ചു. മാധവൻകുട്ടിയുടെ മാപ്പപേക്ഷ ദേശാഭിമാനി പ്രസിദ്ധീകരിക്കാൻ തയാറാകുമോ എന്നു കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം ചോദിച്ചിരുന്നു. എന്നാൽ കേരളം ഞെട്ടലോടെ ചർച്ചയാക്കിയ ആ പോസ്റ്റ് ദേശാഭിമാനി നൽകിയിട്ടില്ല. ആ ലൈംഗിക ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നാണ് പുറത്തു വരുന്ന സൂചന. ഇതിന് ദേശാഭിമാനിയും പങ്കാളിയായെന്ന സൂചനകളാണ് മാധവൻകുട്ടിയുടെ പോസ്റ്റിലുള്ളത്.
തീർച്ചയായും വലിയ ക്രിമിനൽ ഗൂഡാലോയനാണ് നടന്നത്. അതുകൊണ്ട് തന്നെ ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് പൊലീസിന് പരാതി നൽകാനും സാധ്യതയുണ്ട്. ആരാണ് ആ വാർത്തയുടെ ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് മാധവൻ കുട്ടി പറയുന്നില്ല. എന്നാൽ ഇടതുപക്ഷത്തോട് അടുത്ത് നിന്ന് ദേശാഭിമാനിയിൽ നിർണ്ണായക പദവി വഹിച്ച മാധവൻ കുട്ടി സത്യം പറയുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. അതുണ്ടായാൽ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ചതിയായി ഇതുമാറും.
വ്യാജ വാർത്ത സൃഷ്ടിയിൽ ദേശാഭിമാനി കുടുങ്ങുന്നത് ഇത് ആദ്യമല്ല. ശബരിമല സ്ത്രീ പ്രവേശന വിധിയുടെ കാലത്ത് മോൻസൺ മാവുങ്കലിന്റെ വ്യാജ ചെമ്പോല ചർച്ചയാക്കിയത് ദേശാഭിമാനിയാണ്. ചിലരെല്ലാം പരാതിയുമായി പോയെങ്കിലും ഒന്നും സംഭവിച്ചില്ല. ഇതിലും വലിയ ചതിയായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ നടന്നത്. ആരെങ്കിലും പരാതി നൽകിയാൽ ഇതിൽ പൊലീസ് കേസെടുക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.