video
play-sharp-fill
ബന്ധമില്ലാത്തവർ അറസ്റ്റിലാവുമ്പോൾ കേരളാ പൊലീസും ആഭ്യന്തരവും ശരി,ഇഷ്ടക്കാർ അറസ്റ്റിലാകുമ്പോൾ മോശക്കാരാകുന്നതുമെങ്ങനെ : നടൻ ഹരീഷ് പേരടി

ബന്ധമില്ലാത്തവർ അറസ്റ്റിലാവുമ്പോൾ കേരളാ പൊലീസും ആഭ്യന്തരവും ശരി,ഇഷ്ടക്കാർ അറസ്റ്റിലാകുമ്പോൾ മോശക്കാരാകുന്നതുമെങ്ങനെ : നടൻ ഹരീഷ് പേരടി

സ്വന്തം ലേഖകൻ

കൊച്ചി : സി.പി.എം അനുഭാവികളായ കുടുംബത്തിലെ രണ്ട് യുവാക്കളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനെ അനുകൂലിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. വെറുതെ അർദ്ധരാത്രിക്ക് റോഡിലൂടെ നടന്നുപോകുന്ന വരെയാണ് പൊലീസ് യു.എ.പി.എ ചുമത്തി കേസെടുക്കുന്നതെന്ന് വിശ്വസിക്കുന്നില്ലെന്നും, നാടകനടനായി കേരളത്തിലെ മിക്ക നഗരങ്ങളിലൂടെയും രാത്രിയിൽ യാത്ര ചെയ്ത താനൊക്കെ എത്ര കേസിൽ പെടണമെന്നും അദ്ദേഹം ചോദിക്കുന്നു.

പൊലീസ് അറസ്റ്റ് ചെയ്യുന്ന എല്ലാവർക്കും അമ്മമാരുണ്ടെന്നും അവരൊക്കെ മക്കൾക്ക് വേണ്ടി കരയുന്നവരാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഹരീഷ് പേരടി കുറിച്ചു.’ബന്ധമില്ലാത്തവർ അറസ്റ്റിലാവുമ്പോൾ കേരളാ പോലീസും ആഭ്യന്തര മന്ത്രിയും ശരിയും , ഇഷ്ടക്കാർ അറസ്റ്റിലാവുമ്പോൾ മോശക്കാരാവുന്നതും എങ്ങനെയാണെന്ന് മനസിലാവുന്നില്ലെന്നും അദ്ദേഹം തുറന്നടിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വെറുതെ അർദ്ധരാത്രിക്ക് റോഡിലൂടെ നടന്നുപോകുന്ന ചെറുപ്പക്കാരെയൊക്കെ അറസ്റ്റ് ചെയത് ഡഅജഅ ചുമുത്തുന്ന പോലീസാണ് കേരളാ പോലീസ് എന്ന് കേരളത്തിലെ അൻപത് വർഷത്തെ ജീവിതം എന്നെ പഠിപ്പിച്ചിട്ടില്ലാ..അങ്ങിനെയാണെങ്കിൽ 18 വയസ്സു മുതൽ ഒരു36 വയസ്സ് വരെ നാടകവും റിഹേഴസലും കഴിഞ്ഞ് അർദ്ധരാത്രിയിൽ കേരളത്തിലെ ഏല്ലാ നഗരങ്ങളിലൂടെയും നടന്ന ഞാനൊക്കെ എത്ര കേസിൽ പെടണം…നമുക്ക് ബന്ധമില്ലാത്തവർ അറസ്റ്റിലാവുമ്പോൾ കേരളാ പോലീസും ആഭ്യന്തരമന്ത്രിയും ശരിയാണെന്നും…നമ്മുടെ ഇഷ്ടക്കാർ അറസ്റ്റിലാവുമ്പോൾ കേരളാ പോലീസും ആഭ്യന്തരമന്ത്രിയും മോശക്കാരാവുന്നതും എങ്ങിനെയാണെന്നും മനസ്സിലാവുന്നില്ലാ..അറസ്റ്റിലാവുന്ന ഏല്ലാവർക്കും അമ്മമാരുണ്ട്…ആ അമ്മമാരൊക്കെ തങ്ങളുടെ മക്കൾക്കുവേണ്ടി കരയുന്നുമുണ്ട് …അലനെയും താഹയെയും നിരപരാധികളായി അവരുടെ അച്ഛനമമ്മാർക്ക് തിരിച്ച് കിട്ടട്ടെ.