രക്തസാക്ഷികളെ മാപ്പ്, പാർട്ടിചിഹ്നം കിട്ടാത്ത സ്വതന്ത്രൻമാർക്ക് കൈതോല പായയും, ബിരിയാണി ചെമ്പും’- സിപിഎമ്മിനെ പരിഹസിച്ച് ഫേസ് ബുക്ക് പോസ്റ്റുമായി ഹരീഷ് പേരടി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം : കൈതോല പായയും, ബിരിയാണി ചെമ്പും പാർട്ടിയിൽ ചർച്ചയാകുമ്പോൾ സിപിഎമ്മിനെതിരെ സൈബർ ആക്രമണം ശക്തം.

ഉന്നതനായ ഒരു സിപിഎം നേതാവ് 2 കോടി 35 ലക്ഷം രൂപ കൈതോല പായയിൽ പൊതിഞ്ഞ് കൊച്ചിയിൽ നിന്നും ഇന്നോവ വാഹനത്തിന്റെ ഡിക്കിയിലിട്ട് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയിയെന്ന ദേശാഭിമാനിയുടെ മുൻ പത്രാധിപ സമിതി അംഗമായിരുന്ന ജി ശക്തിധരന്റെ വെളിപ്പെടുത്തൽ കേരള രാഷ്‌ട്രീയത്തിൽ വലിയ കോളിളക്കം ഉണ്ടാക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെയും സിപിഎമ്മിനെതിരെയും പ്രതിപക്ഷ പാർട്ടികൾ വിമർശനത്തിന്റെ കൂരമ്പുകൾ തൊടുക്കുകയാണ്. പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന ജി ശക്തിധരൻ, സംസ്ഥാന സർക്കാരിന്റെ അഴിമതികളെ കുറിച്ച് ഇതിനകം പല വെളിപ്പെടുത്തലുകളും നടത്തിയിട്ടുണ്ട്.

ഇപ്പോൾ ഇക്കാര്യത്തിൽ സിപിഎമ്മിനെ പരിഹസിച്ച് രം​ഗത്ത് വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ഫേസ് ബുക്കിലൂടെയാണ് ഹരീഷിന്റെ പ്രതികരണം.

അടിസ്ഥാന വർഗ്ഗത്തിന്റെ ഒപ്പം നിൽക്കുന്ന ..പാർട്ടി ചിഹ്നം കിട്ടാത്ത സ്വതന്ത്രൻമാർക്ക്..ഞങ്ങൾ യഥാർത്ഥ അടിസ്ഥാനവർഗ്ഗമാണെന്ന് വോട്ടർമാരെ എളുപ്പത്തിൽ ബോധ്യപ്പെടുത്താൻ സഹായിക്കുന്ന രണ്ട് തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ..കൈതോലപായയും..ബിരിയാണി ചെമ്പും..രക്തസാക്ഷികളെ..മാപ്പ്