video
play-sharp-fill

‘വെളുത്ത വസ്ത്രങ്ങള്‍ ധരിച്ചാലും നിങ്ങള്‍ വര്‍ണ്ണാന്ധത ബാധിച്ച ഫാസിസ്റ്റ് ആണെന്ന് ഉറപ്പിക്കാം’; മുഖ്യമന്ത്രിക്കെതിരെ പ്രതികരണവുമായി നടൻ ഹരീഷ് പേരടി

‘വെളുത്ത വസ്ത്രങ്ങള്‍ ധരിച്ചാലും നിങ്ങള്‍ വര്‍ണ്ണാന്ധത ബാധിച്ച ഫാസിസ്റ്റ് ആണെന്ന് ഉറപ്പിക്കാം’; മുഖ്യമന്ത്രിക്കെതിരെ പ്രതികരണവുമായി നടൻ ഹരീഷ് പേരടി

Spread the love

സ്വന്തം ലേഖകൻ

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയില്‍ കറുത്ത വസ്ത്രം ഒഴിവാക്കണമെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്.ഫേസ്ബുക്കിലൂടെയാണ് താരത്തിൻ്റെ പ്രതികരണം.

‘കറുപ്പിനെ നിങ്ങള്‍ ഭയപ്പെടുന്നുണ്ടെങ്കില്‍…നിങ്ങള്‍ എത്ര വെളുത്ത വസ്ത്രങ്ങള്‍ ധരിച്ചാലും…നിങ്ങള്‍ വര്‍ണ്ണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റ് ആണെന്ന് ഉറപ്പിക്കാം’ എന്നാണ് ഹരീഷ് പേരടി കുറിച്ചത്.
ഇതിനോടൊപ്പം ശൂന്യമായ കറുത്ത ഫോട്ടോയും താരം പങ്കുവെച്ചു. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രി പങ്കെടുത്ത കോഴിക്കോട് മീഞ്ചന്ത ആര്‍ട്ട്സ് കോളേജിലെ പരിപാടിയിലാണ് കറുത്ത വസ്ത്രം ഒഴിവാക്കാന്‍ കോളേജ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്. കറുത്ത വസ്ത്രവും മാസ്കും ധരിച്ചു കൊണ്ട് പരിപാടിക്ക് എത്തരുതെന്നാണ് കോളേജ് പ്രിന്‍സിപ്പള്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നൽകിയത്.

എന്നാല്‍ കറുത്ത വസ്ത്രവുമായി ബന്ധപ്പെട്ട് പൊലീസ് ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങള്‍ പ്രതികരിച്ചിരുന്നത്. പിന്നാലെ വിവിധ ഭാഗങ്ങളില്‍ നിന്നും വമിര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതേസമയം ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും കറുത്ത വസ്ത്രം ധരിച്ചായിരുന്നു എത്തിയത്.

Tags :