
ആത്മീയ കാര്യങ്ങൾ പറഞ്ഞ് യുവതിയുമായി പരിചയത്തിലായി; ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും അവർ അറിയാതെ നഗ്നചിത്രങ്ങൾ എടുക്കുകയും ചെയ്തു; ഫോട്ടോകൾ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി പീഡനം ആവർത്തിച്ചു; സ്വഭാവദൂഷ്യം മൂലം സഭ നേരത്തെ വിലക്കിയ മുൻവൈദികൻ പീഡനക്കേസിൽ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കൊച്ചി; നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ വൈദികൻ അറസ്റ്റിൽ. കൊല്ലം ആദിച്ചനല്ലൂർ പനവിള പുത്തൻവീട്ടിൽ സജി തോമസ് (43) ആണ് അറസ്റ്റിലായത്. നഗ്ന ഫോട്ടോകൾ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്.
മാർത്തോമാ സഭാംഗമായ ഇയാളെ സ്വഭാവദൂഷ്യം മൂലം സഭ നേരത്തെ വിലക്കിയിരുന്നു. 2021-മുതൽ സസ്പെൻഷനിലാണ്. ആത്മീയ കാര്യങ്ങൾ പറഞ്ഞാണ് യുവതിയുമായി പ്രതി പരിചയത്തിലാകുന്നത്. തുടർന്ന് ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും അവർ അറിയാതെ നഗ്നചിത്രങ്ങൾ എടുക്കുകയും ചെയ്തു. പിന്നീട് പലപ്രാവശ്യം പ്രതി യുവതിയെ ഭീഷണിപ്പെടുത്തി പല ഹോട്ടലുകളിലും കൊണ്ടുപോയി പീഡിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇനി വരില്ല എന്ന് പറഞ്ഞ പരാതിക്കാരിയെ നഗ്ന ഫോട്ടോകൾ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. ഇതേത്തുടർന്നാണ് കൊച്ചി സ്വദേശിനി പരാതി കൊടുത്തത്. പരാതിയെക്കുറിച്ചറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്.