
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല ജീവനക്കാരെ വട്ടം കറക്കിയ ഹനുമാൻ കുരങ്ങ് പ്രസവിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ഹനുമാൻ കുരങ്ങ് പെണ്‍ കുരങ്ങിന് ജന്മം നല്‍കിയത്.
നിലവില്‍ ഇരുവരുടെയും നില തൃപ്തികരമെന്ന് മൃഗശാല അധികൃതർ അറിയിച്ചു. 5 വയസ് പ്രായമുള്ള ഹനുമാൻ കുരങ്ങാണ് പ്രസവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃഗശാലയില്‍ നിന്ന് ചാടിപ്പോയ കുരങ്ങിനെ പ്രത്യേക കൂട്ടില്‍ പാർപ്പിച്ചുവരികയായിരുന്നു. പ്രസവിച്ചതിന് പിന്നാലെ കുരങ്ങിന്റെ ആഹാരക്രമത്തിലും മാറ്റം വരുത്തി. രാവിലെ ഒരു നേരമാണ് ആഹാരം. പ്രോട്ടീൻ, കാല്‍സ്യം എന്നിവ കൂടുതല്‍ അടങ്ങുന്ന ആഹാരമാണ് നല്‍കുന്നത്. അമ്മയെയും കുട്ടിയേയും മൃഗശാല അധികൃതർ നിരീക്ഷിച്ചു വരികയാണ്.