
സ്വന്തം ലേഖകൻ
ഹിന്ദി ടെലിവിഷന്‍ രംഗത്ത് ബാലതാരമായി പ്രശസ്തി നേടി പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലെ മുന്‍നിര നായികയായി മാറിയ താരമാണ് ഹന്‍സിക.ഇടയ്ക്ക് ചെറിയ ഇടവേളയും നടിയുടെ കരിയറില്‍ വന്നിരുന്നു.
വിജയ്, സൂര്യ ഉള്‍പ്പെടെയുള്ള താരങ്ങളോടൊപ്പമെല്ലാം ഇതിനകം നടി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് ചില പരാജയങ്ങളും ഹന്‍സികയുടെ കരിയറിന് വന്നു. മലയാളത്തില്‍ വില്ലന്‍ എന്ന ഒരു സിനിമയില്‍ മാത്രമാണ് ഹന്‍സിക അഭിനയിച്ചത്.
ഹന്‍സികയുടെ കരിയറില്‍ എല്ലായ്‌പ്പോഴും ഉയര്‍ന്നുകേട്ട ഒരു ഗോസ്സിപ്പാണ് കുട്ടിക്കാലത്ത് വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനായി ഹോര്‍മോണ്‍ കുത്തിവെപ്പുകള്‍ നടത്തിയെന്നത്. 2003 ല്‍ ബാലതാരമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ ഹന്‍സിക 2007 ല്‍ നായിക നടിയായി മാറിയതിന് പിന്നാലെ ആയിരുന്നു ഈ അഭ്യൂഹം. നടിയുടെ അമ്മ ഒരു ഡെര്‍മറ്റോളജിസ്റ്റ് ആണെന്നതും ഈ ഗോസിപ്പ് ശക്തമാക്കി.നടി ഈ ഗോസിപ്പിനോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് തനിക്ക് ശരിക്കും സൂചി പേടിയാണെന്നും ഒരു ടാറ്റൂ കുത്താനുള്ള ധൈര്യം പോലും തനിക്ക് ഇതുവരെ വന്നിട്ടില്ലെന്നുമാണ് ഹന്‍സിക പറഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ഹന്‍സികയ്ക്ക് വളര്‍ച്ചയ്ക്കായി കുത്തിവയ്പ്പ് നല്‍കിയെന്ന് പലരും ആരോപിച്ചു. എന്താണ് ആ കുത്തിവയ്പ്പ്? എല്ലുകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒരു കുത്തിവയ്പ്പ് ഉണ്ടോ? ആരോ എവിടെയോ ഇരുന്ന് എന്തോ എഴുതി വിടുന്നതാണ്. ആരോ അതിന് പണം നല്‍കുന്നു. അത് ആരാണെന്നോ എന്താണെന്നോ ഞങ്ങള്‍ക്ക് അറിയില്ല,’ അമ്മ മോന പറഞ്ഞു.
സെലിബ്രിറ്റി എന്ന നിലയില്‍ ഇതൊക്കെ അതിന്റെ ഭാഗമാണെന്ന് കരുതുന്നുവെന്ന് ഹന്‍സികയും പറഞ്ഞു. ഇന്നുവരെ, എനിക്ക് ഒരു കുത്തിവയ്പ്പ് എടുക്കാന്‍ ധൈര്യം വന്നിട്ടില്ല. സൂചി പേടിയുള്ളതിനാല്‍ എനിക്കൊരു ടാറ്റൂ പോലും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഒരു അമ്മ അങ്ങനെചെയ്യുമോ?
എന്റെ വളര്‍ച്ചയില്‍ ആളുകള്‍ക്ക് അസൂയ ഉണ്ടെന്നത് വ്യക്തമാണ്. ഞാന്‍ എവിടെയോ എന്തോ ശരിയായി ചെയ്യുന്നുണ്ടെന്ന് തോന്നുന്നു. അതുകൊണ്ട് ആണ് ആളുകള്‍ ഇങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത്. പറഞ്ഞു കൊണ്ടേ ഇരിക്കൂ,’ ഹന്‍സിക കൂട്ടിച്ചേര്‍ത്തു