video
play-sharp-fill

കോട്ടയത്ത് വൻ ലഹരി വേട്ട… ; നിരോധിത പുകയില ഉൽപ്പന്നമായ 3750 പായ്ക്കറ്റ് ഹാൻസുമായി ആസാം സ്വദേശികളായ രണ്ടുപേർ പിടിയിൽ; വിപണിയിൽ രണ്ട് ലക്ഷം രൂപയോളം വില വരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത് കുമാരനല്ലൂർ മില്ലേനിയം കോളനിയിലെ വാടകവീട്ടിൽ നിന്ന്

Spread the love

കോട്ടയം: കോട്ടയത്ത് വൻ ലഹരി വേട്ട. നിരോധിത പുകയില ഉൽപ്പന്നമായ 3750 പായ്ക്കറ്റ് ഹാൻസുമായി രണ്ടുപേർ പിടിയിൽ. ആസ്സാമിലെ സോനിത്പൂർ ജില്ല സ്വദേശികളായ അമീർ അലി, ജാബിർ ഹുസൈൻ എന്നിവരെയാണ് കോട്ടയം നർക്കോട്ടിക്സ് സെൽ അറസ്റ്റ് ചെയ്തത്.

വിപണിയിൽ രണ്ട് ലക്ഷം രൂപയോളം വില വരുന്ന 3750 പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് ഇവർ താമസിച്ചിരുന്ന കുമാരനല്ലൂർ മില്ലേനിയം കോളനിയിലെ വാടകവീട്ടിൽ നിന്നും കണ്ടെത്തിയത്. വൻ തോതിൽ ഹാൻസ് കൊണ്ടുവന്ന് രഹസ്യമായി വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായത്.

കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനയായ ഡാൻസാഫും, കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡാൻസാഫ് സംഘാംഗങ്ങൾക്കൊപ്പം എസ് ഐ അനുരാജ്, ഷൈജു രാഘവൻ, എഎസ്ഐ സന്തോഷ് ഗിരി പ്രസാദ്, സിബിച്ചൻ, ലിജു തുടങ്ങിയവർ റെയ്നിന് നേതൃത്വം നൽകി.