
കൊറിയർ കമ്പനിയുടെ ബോർഡും ഫ്രൂട്സ് കച്ചവടവും മറയാക്കി ഹാൻസ് വിൽപ്പന ; തോട്ടക്കാട് സ്വദേശിയായ കടയുടമയെ അറസ്റ്റ് ചെയ്ത് പോലീസ് ; കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും വാകത്താനം പോലീസ് സ്റ്റേഷൻ എസ് ഒ ജി ടീമും ചേർന്നാണ് പരിശോധന നടത്തിയത് ; 18 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു
വാകത്താനം : നിരോധിത ലഹരി വസ്തുവായ ഹാൻസ് വില്പന നടത്തിയതിന് തോട്ടക്കാട് പിച്ചനാട്ടുകുളം ഭാഗത്ത് മണലേച്ചിറ വീട്ടിൽ അനൂപ് (37) ആണ് പിടിയിലായത്.
ഞാലിയാ കുഴിയിലുള്ള ട്രാക്കോൺ കൊറിയർ സർവീസ് എന്ന സ്ഥാപനത്തിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 18 പാക്കറ്റ് ഹാൻസാണ് പിടിച്ചെടുത്തത്.
ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും വാകത്താനം പോലീസ് സ്റ്റേഷൻ എസ് ഒ ജി ടീമും (സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ) സംയുക്തമായാണ് പരിശോധന നടത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0