ഈരാറ്റുപേട്ടയിൽ പൊലീസിന്റെ ഹാൻസ് വേട്ട: നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു

Spread the love

തേർഡ് ഐ ബ്യൂറോ

ഈരാറ്റുപേട്ട: കടകളിൽ പൊലീസ് നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ഈരാറ്റുപേട്ട വടക്കേക്കര കടുവാമൂഴി ഭാഗത്ത് തൈപ്പറമ്പിൽ യൂസഫിന്റെ മാടക്കടയിൽ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.

നിരോധിത പുകയില ഉത്പന്നങ്ങളായ 55 പായ്ക്കറ്റ് ഹാൻസ് , 9 പായക്കറ്റ കൂൾലിപ്പ് എന്നിവയാണ് കടയിൽ നിന്നും പിടിച്ചെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിലെ പ്രതിയായ ഈരാറ്റുപേട്ട കടുവാമുഴി തൈപ്പറമ്പിൽ വീട്ടിൽ യൂസഫിനെ ഈരാറ്റുപേട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ പ്രസാദ് എബ്രഹാം വർഗീസ് അറസ്റ്റ് ചെയ്തു.

എസ് ഐ അനുരാജ് എം.എച്ച്, എസ് ഐ ജയപ്രകാശ്, എസ് ഐ അനിൽകുമാർ എൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.