play-sharp-fill
ഒരു ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ: പിടിയിലായത് ചിങ്ങവനത്ത്

ഒരു ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ: പിടിയിലായത് ചിങ്ങവനത്ത്

ക്രൈം ഡെസ്‌ക്

കോട്ടയം: ഒരു ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി ചിങ്ങവനത്ത് യുവാവ് പിടിയിലായി. നാട്ടകം പതിനഞ്ചിൽപ്പടി തകടിയിൽ വീട്ടിൽ വിഷ്ണു മഹേന്ദ്രനെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ആന്റി നർക്കോട്ടിക് സ്‌ക്വാഡും ചിങ്ങവനം പൊലീസും ചേർന്നു പിടികൂടിയത്. ഒരു ലക്ഷം രൂപ വിലവരുന്ന രണ്ടായിരം പാക്കറ്റ് ഹാൻസും, ഒരു കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.


കോടിമത ഭാഗത്തെ കടകളിൽ നിന്നും നേരത്തെ നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ പ്രദേശത്ത് ഹാൻസും നിരോധിത പുകയില ഉത്പന്നങ്ങളും വിതരണം ചെയ്യുന്നത് വിഷ്ണുവാണെന്ന് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുവർഷക്കാലം മുതൽ ലഹരി പിടിച്ചെടുക്കുന്നതിനായി ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വിനോദ് പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചിങ്ങവനം ഭാഗത്ത് പരിശോധന നടത്തിയത്.

വാഹന പരിശോധനയ്ക്കിടെ കാറിൽ കടത്തിക്കൊണ്ടു വരികയായിരുന്ന ഹാൻസ് അടക്കമുള്ള നിരോധിത വസ്തുക്കൾ കണ്ടെത്തുകയായിരുന്നു. ചിങ്ങവനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബിൻസ് ജോസഫ്, എസ്.ഐ അബ്ദുൾ ജലീൽ, എ.എസ്.ഐ ജീമോൻ, സ്‌ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, അജയകുമാർ, എസ്.അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.