video
play-sharp-fill
പാലക്കാട് നിന്നും 50 ലക്ഷം വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

പാലക്കാട് നിന്നും 50 ലക്ഷം വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

സ്വന്തം ലേഖകൻ

പാലക്കാട്: പട്ടിക്കരയിലെ ഗോഡോണിൽ നിന്നും 1,16,000 ഹാൻസ്, കൂൾ ലിപ് ,ഗുഡ്ക എന്നീ പേരിൽ അറിയപ്പെടുന്ന ലഹരി വസ്തുക്കൾ പിടികൂടി. അബ്ദുൾ വഹാബ് (30), സാറാ മൻസിൽ ,പിരായിരി എന്നയാളുടെ പേരിലുള്ള റൂമിൽ നിന്നാണ് ലഹരി വസ്തുക്കൾ കണ്ടെടുത്ത്. നർകോട്ടിക് സ്‌ക്വാഡും നോർത്ത് പൊലീസും ചേർന്ന് ലഹരി വസ്തുക്കൾ പിടികൂടിയത്.പ്രതിയെ പിടികൂടുന്നതിന് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം സൗത്ത് പോലീസും നർക്കോട്ടിക് സ്‌ക്വാഡും ചേർന്ന് 7500 ഹാൻസ് കാറിൽ കടത്തുന്നതിനിടയിൽ പിടിച്ചിരിന്നു.

 

പൊള്ളാച്ചിയിൽ നിന്നും പെട്ടിഓട്ടോറിക്ഷയിൽ മൊത്തമായി പാലക്കാട് വലിയ അങ്ങാടി ഭാഗത്ത് ഉള്ള പട്ടിക്കരയിൽ ഗോഡൗണിൽ സൂക്ഷിക്കും. പിന്നീട് ചില്ലറ ആയി കാറിലും ആവശ്യക്കാർക്ക് എത്തിക്കും.സിറാജിന് മലമ്പുഴ ഫാന്റസി പാർക്ക് ഭാഗത്ത് സ്റ്റേഷനറി കട ഉണ്ട്. മലമ്പുഴ സ്റ്റേഷനിൽ ഹാൻസ് വിൽപ്പന നടത്തിയതിന് അഞ്ചോളം കേസ് നിലവിൽ ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പാക്കറ്റ് ഒന്നിന് 10 രൂപ നിരക്കിൽ ആണ് ഇവർ വാങ്ങുന്നത്. ശേഷം 20 രൂപക്ക് ചെറുകിട കച്ചവടക്കാർക്ക് നൽകും, ചില്ലറ വിപണിയിൽ 40 ലക്ഷം രൂപയുടെ മൂല്യം വരും പിടിച്ചെടുത്ത ലഹരി വസ്തുക്കൾക്ക് .പാലക്കാട് ഭാഗങ്ങളിലെ പല ഷോപ്പുകളിലും കച്ചവടത്തിന് എത്തിക്കുന്നത് ഇയാൾ ആണ്.

 

സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ ഹാൻസ് എത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് മൊത്തവിതരണക്കാരെ പിടിക്കാൻ ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രത്തിന്റെ നിർദ്ധേശ പ്രകാരം നർകോട്ടിക് സെൽ ഡി വൈ എസ് പി ബാബു കെ തോമസിന്റെ നേതൃത്വത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിനെ ഹാൻസിന്റെ വൻ ശേഖരം കണ്ടെത്താനായി നിർദ്ധേശo നൽകിയ പ്രകാരം ദിവസങ്ങൾ നീണ്ട അന്വേഷണത്തിലാണ് ഇത്രയം വലിയ ശേഖരം കണ്ടെത്താൻ സാധിച്ചത്.

 

 

പാലക്കാട് ജില്ലാ പോലീസ് മേധാവി ജി ശിവവിക്രം ഐ.പി.എസ്. അവർകളുടെ നിർദ്ധേശപ്രകാരം നർകോട്ടിക് സെൽ ഡി.വൈ.എസ്.പി. ബാബു കെ തോമസിന്റെ നേതൃത്വത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ഡാൻസാഫ് (ജില്ലാ ആൻറി നർകോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ് ) ആണ് ജില്ലയിൽ ലഹരി വസ്തുക്കൾ പിടികൂടുന്നത്. ടൗൺ നോർത്ത് ഇൻസ്‌പെക്ടർ ഷിജു എബ്രഹാം, ഗ്രേഡ് എസ് ഐ സതീഷ് എന്നിവർ അടങ്ങുന്ന പൊലീസ് സംഘവും നർകോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ ആർ കിഷോർ, എസ് ഷനോസ് ,ആർ രാജീദ് എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തു. ഇനി വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ജി.ശിവ വിക്രം ഐപിഎസ് പറഞ്ഞു.