ഹന്നാന് വീണ്ടും അപകടം: തലയയ്ക്ക് വീണ്ടും ഗുരുതര പരിക്ക്; കാറിന്റെ ഡോർ തലയിൽ ഇടിച്ച് റോഡിൽ വീണു
സ്വന്തം ലേഖകൻ
കൊച്ചി: മറ്റൊരു ജീവിത മാർഗങ്ങളൊന്നുമില്ലാതെ മീൻ വിൽപന ഉപജീവന മാർഗമാക്കിയ ഹന്നാന് വീണ്ടും അപകടം. വരാപ്പുഴ മാർക്കറ്റിൽ നിന്ന് മത്സ്യം വാങ്ങി പോകുന്നതിനിടെ കാറിന്റെ ഡോർ തലയിലിടിച്ചാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കലൂർ ഭാഗത്ത് മീൻ കച്ചവടം നടത്താൻ വരാപ്പുഴയിൽ നിന്ന് മൊത്തമായി മീൻ വാങ്ങി പെട്ടിയിലാക്കി വാഹനത്തിൽ കയറ്റുമ്പോഴാണ് അപകടമുണ്ടായത്. വാഹനത്തിന്റെ പിൻവശത്തെ ഡോർ വലിച്ചടയ്ക്കുന്നതിനിടെ തലയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു.
തലമുറിഞ്ഞ് ചോര ഒഴുകി. കൂടെയുണ്ടായിരുന്ന ഡ്രൈവർ ഹനാനെ സമീപത്തുളള മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും വേദനയ്ക്ക് കുറവുണ്ടായില്ല. തുടർന്ന് ഇടപ്പളളിയിലെ ആശുപത്രിയിൽ എത്തിച്ചു. നേരത്തെ വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് മുതുകിൽ ബെൽറ്റ് കെട്ടിയാണ് ഹനാൻ മീൻ കച്ചവടം നടത്തുന്നത്.