കൊല്ലം ആയൂരിൽ ഉടമയെയും ജീവനക്കാരിയെയും ടെക്സ്റ്റൈൽസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Spread the love

കൊല്ലം : ആയൂരിൽ ടെക്സ്റ്റൈൽസ് ഉടമയെയും ജീവനക്കാരിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

മലപ്പുറം സ്വദേശി അലി, പള്ളിക്കൽ സ്വദേശിനി ദിവ്യമോൾ എന്നിവരാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു.

ആയൂരിലുള്ള ലാവിഷ് എന്ന ടെക്സ്റ്റൈൽസിനുള്ളിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഒരു വർഷം മുൻപാണ് ഈ സ്ഥാപനം ഇവിടെ പ്രവർത്തനം ആരംഭിച്ചത്, അന്നുമുതൽ  കടയിലെ മാനേജരാണ് ദിവ്യാമോൾ. അലിയും ദിവ്യയും തമ്മിൽ പ്രണയത്തിലായിരുന്നതായി മറ്റ് ജീവനക്കാർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ജോലി കഴിഞ്ഞ് ദിവ്യമോൾ വീട്ടിൽ ചെന്നിരുന്നില്ല. ഇവർ ഒന്നിച്ചാണ് ബെംഗളൂരുവിലും കോയമ്പത്തൂരിലും പോയി വസ്ത്രങ്ങൾ വാങ്ങിയിരുന്നത്.ഇന്നലെ വീട്ടിൽ എത്താത്തപ്പോൾ ഷോപ്പിലേക്ക് വസ്ത്രങ്ങൾ വാങ്ങാൻ പോയിരുന്നതായാണ് വീട്ടുകാർ കരുതിയത്.

ഇന്ന് രാവിലെ ഷോപ്പിലെത്തിയ മറ്റ് ജീവനകാരെത്തി പരിശോദിച്ചപ്പോഴാണ് ഇരുവരെയും തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്, തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.