play-sharp-fill
വിവാഹം കഴിഞ്ഞ് മൂന്നാം മാസത്തിൽ പ്രിയതമനെ നഷ്ടപ്പെട്ടു ; ദുഃഖം സഹിക്കാൻ വയ്യാതെ അവിനാശി അപകടത്തിൽ മരിച്ച ഹനീഷിന്റെ ഭാര്യ ജീവനൊടുക്കി

വിവാഹം കഴിഞ്ഞ് മൂന്നാം മാസത്തിൽ പ്രിയതമനെ നഷ്ടപ്പെട്ടു ; ദുഃഖം സഹിക്കാൻ വയ്യാതെ അവിനാശി അപകടത്തിൽ മരിച്ച ഹനീഷിന്റെ ഭാര്യ ജീവനൊടുക്കി

സ്വന്തം ലേഖകൻ

തൃശൂർ: അവിനാശി അപകടത്തിൽ മരിച്ച മുതുവറ ചിറ്റിലപ്പിള്ളി കുറുങ്ങാട്ടുവളപ്പിൽ ഹനീഷിെന്റ ഭാര്യ ശ്രീപാർവതിയെ (24) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീലക്ഷ്മിയെ വീടിന്റെ രണ്ടാംനിലയിൽ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

നാടിനെ കണ്ണീരിലാഴ്ത്തി ഫെബ്രുവരി 20നായിരുന്നു കോയമ്പത്തൂർ – സേലം ദേശീയപാതയിൽ അവിനാശിയിൽ വച്ച് കെ.എസ്.ആർ.ടി.സി വോൾവോ ബസും ട്രക്കിലിടിച്ചുണ്ടായ അപകടത്തിലാണ് ഹനീഷ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീപാർവ്വതിയുടെ വീട്ടിലേക്കു പോകാൻ നല്ല സമയവും കുറിപ്പിച്ചിരുന്നായിരുന്നു ഹനീഷ് ബംഗളുരുവിൽ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ചത്. കൂടാതെ, അടുത്ത ദിവസം നടക്കുന്ന മുതുവറ ശിവരാത്രി ഉത്സവത്തിൽ പങ്കെടുക്കാമെന്ന മോഹവും ഹനീഷിന്റെ നാട്ടിലേക്കുള്ള യാത്രയ്ക്ക് പിന്നിൽ ഉണ്ടായിരുന്നു.

പ്രണയത്തിനൊടുവിൽ മാസങ്ങൾക്ക് മുൻപ് ആയിരുന്നു ഹനീഷിന്റെയും ശ്രീപാർവ്വതിയുടെയും വിവാഹം. അവിനാശിയിലെ അപകടം ഹനീഷിന്റെ ജീവനെടുത്തതോടെ ശ്രീപാർവ്വതി തനിച്ചാവുകയായിരുന്നു.

ഇരുവരുടെയും കൂട്ടുകാരൻ ശ്യാമിന്റെ വിവാഹനിശ്ചയത്തിൽ പങ്കെടുക്കാനാണ് ബെംഗളൂരുവിൽനിന്ന് ഹനീഷ് നാട്ടിലേക്കു യാത്ര തിരിച്ചത്.

വീട്ടിലെത്തി ഭാര്യ ശ്രീപാർവതിയെയും അച്ഛന്റെ സഹോദരിയുടെ മകൻ സുരാഗിനെയും കൂട്ടി പോകാനായിരുന്നു അതിരാവിലെ എത്തുന്ന വിധത്തിലായിരുന്നു യാത്ര ക്രമീകരിച്ചത്. ഇതാണ് മരണത്തിലേക്കുള്ള യാത്രയായത്.

ഹനീഷിന്റെ മരണ ശേഷം ശ്രീപാർവതി ദുഖിതയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്‌കരിക്കും