കേരളത്തിലെ ആദ്യത്തെ ദിന്നശേഷിക്കാരുടെ ഗാനമേള ട്രൂപ്പ് എലിക്കുളം പഞ്ചായത്തില്‍; പരിശീലനം അവസാന ഘട്ടത്തിൽ

Spread the love

സ്വന്തം ലേഖിക

എലിക്കുളം: കേരളത്തില്‍ ആദ്യമായി ദിന്നശേഷിക്കാരുടെ ഗാനമേള ട്രൂപ്പ് എലിക്കുളം പഞ്ചായത്തില്‍ ഒരുങ്ങുന്നു.

ഭിന്നശേഷിക്കാരുടെ വിനോദ യാത്രാ വേളയില്‍ യാദൃശ്ചികമായി അവരുടെ പാട്ടു കേട്ടതോടെയാണ് ഗാനമേള ട്രൂപ്പ് എന്ന ആശയം ഉദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജിയും അംഗം മാത്യൂസ് പെരുമനങ്ങാടുമാണ് നേതൃത്വം നല്‍കുന്നത്.

ഭിന്നശേഷിക്കാര്‍ക്ക് 2022- 23 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗാനമേള ട്രൂപ്പിന് ആവശ്യമായ ഉപകരണങ്ങള്‍ സംഘടിപ്പിച്ചു. മേയ് മാസത്തിന്റെ അവസാന ആഴ്ചകളില്‍ ട്രൂപ്പിന്റെ പരിശീലന പരിപാടിക്ക് തുടക്കമായി.

ഭിന്നശേഷിക്കാരുടെ എലിക്കുളം പഞ്ചായത്ത് അംബാസിഡര്‍ സുനീഷ് ജോസഫ് ആണ് ട്രൂപ്പിലെ മുഖ്യ ഗായകൻ. കൂടാതെ തമിഴ് പാട്ടുകാരൻ സുരേന്ദ്രൻ, ഗായിക സിൻസി സെബാസ്റ്റ്യൻ തുടങ്ങി നീണ്ട ഗായകരുമാണ് ടീമിലുള്ളത്.

ജൂണ്‍ മാസം അവസാനത്തോടെ ഗാനമേള ട്രൂപ്പ് തയ്യാറാവും. വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഭിന്നശേഷിക്കാരല്ല.