video
play-sharp-fill

വെളുത്തുള്ളി, സവാള, മീൻ തുടങ്ങിയ ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കുമ്പോൾ കൈകളിൽ ഇതിന്റെ രൂക്ഷ ഗന്ധമുണ്ടാകാറുണ്ട്; എത്ര ഹാൻഡ് വാഷ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയാലും ഗന്ധം മാത്രം പോകില്ല; കൈകളിൽ നിന്ന് ഭക്ഷണ സാധനങ്ങളുടെ ഗന്ധമകറ്റാൻ ഇത്രയേ ചെയ്യാനുള്ളൂ

വെളുത്തുള്ളി, സവാള, മീൻ തുടങ്ങിയ ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കുമ്പോൾ കൈകളിൽ ഇതിന്റെ രൂക്ഷ ഗന്ധമുണ്ടാകാറുണ്ട്; എത്ര ഹാൻഡ് വാഷ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയാലും ഗന്ധം മാത്രം പോകില്ല; കൈകളിൽ നിന്ന് ഭക്ഷണ സാധനങ്ങളുടെ ഗന്ധമകറ്റാൻ ഇത്രയേ ചെയ്യാനുള്ളൂ

Spread the love

വെളുത്തുള്ളി, സവാള, മീൻ തുടങ്ങിയ ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കുമ്പോൾ കൈകളിൽ ഇതിന്റെ രൂക്ഷ ഗന്ധമുണ്ടാകാറുണ്ട്.

എത്ര ഹാൻഡ് വാഷ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയാലും ഗന്ധം മാത്രം പോകില്ല. എന്നാൽ ഈ 6 കാര്യങ്ങൾ ചെയ്താൽ കൈകളിലെ രൂക്ഷഗന്ധം എളുപ്പത്തിൽ മാറ്റാൻ സാധിക്കും. അവ എന്തൊക്കെയെന്ന് അറിയാം.

നാരങ്ങ ഉപയോഗിച്ച് ഉരക്കാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാരങ്ങ ഉപയോഗിച്ച് ഉരച്ച് കഴുകിയാൽ കൈകളിലെ രൂക്ഷഗന്ധം എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും. പകുതി മുറിച്ച നാരങ്ങ 2 മിനിട്ടോളം വൃത്തിയായി ഉരക്കണം. സവാളയുടെയും വെളുത്തുള്ളിയുടെയും രൂക്ഷഗന്ധം അകറ്റാൻ നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡിന് സാധിക്കും.

ബേക്കിംഗ് സോഡ 

ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ വെള്ളത്തിൽ ചേർത്ത് കുഴമ്പ് രൂപത്തിലാക്കണം. ഇത് കൈകളിൽ കുറച്ച് നേരം ഉരച്ചതിന് ശേഷം കഴുകിക്കളയാവുന്നതാണ്. ബേക്കിംഗ് സോഡ കൈകളിലെ രൂക്ഷ ഗന്ധത്തെ വലിച്ചെടുക്കാൻ സഹായിക്കുന്നു.

ടൂത്ത്പേസ്റ്റ് ഉപയോഗിക്കാം

കുറച്ച് പേസ്റ്റ് എടുത്തതിന് ശേഷം രണ്ട് കയ്യും കോർത്ത് ഉരച്ച് കഴുകണം. പേസ്റ്റിൽ അടങ്ങിയിരിക്കുന്ന ചേരുവകൾ ഗന്ധത്തെ എളുപ്പത്തിൽ നീക്കം ചെയ്യുന്നു.

കാപ്പി പൊടി 

ഉപയോഗിച്ച കാപ്പിപ്പൊടി കൊണ്ട് കൈകളിലെ രൂക്ഷഗന്ധത്തെ അകറ്റാൻ സാധിക്കും. ഒരു മിനിട്ടോളം കാപ്പിപ്പൊടി ഉപയോഗിച്ച് വിരലുകൾ ഉരച്ച് കഴുകണം. ഇതിലെ കാപ്പി തരികൾ ദുർഗന്ധത്തെ വലിച്ചെടുക്കുകയും നല്ല ഗന്ധം ഉണ്ടാവുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്തതിന് ശേഷം കൈകൾ നന്നായി കഴുകാൻ ശ്രദ്ധിക്കണം.

വിനാഗിരി ഉപയോഗിച്ച് കഴുകാം 

രണ്ട് കപ്പ് വെള്ളത്തിൽ ഒരു ഭാഗം വിനാഗിരി ചേർത്തതിന് ശേഷം അതിലേക്ക് കൈകൾ മുക്കിവെക്കണം. രണ്ട് മിനിട്ടോളം അങ്ങനെ വെച്ചതിന് ശേഷം സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്.

ഉപ്പ് ഉപയോഗിക്കാം 

കുറച്ച് ഉപ്പ് എടുത്തതിന് ശേഷം വെള്ളത്തിൽ കലർത്തി കൈക്കഴുകാം. ഉപ്പിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ ദുർഗന്ധത്തെ അകറ്റുകയും കൈകൾ വൃത്തിയാക്കുകയും ചെയ്യുന്നു.