ആധാരം പകര്‍പ്പിന് 25000 രൂപ കൈക്കൂലി: സബ് രജിസ്ട്രാര്‍ ഓഫീസിലെ അറ്റന്‍ഡര്‍മാരായ 2 പേര്‍ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകൻ
കൊണ്ടോട്ടി: ആധാരത്തിന്റെ പകര്‍പ്പു നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ട കൊണ്ടോട്ടി സബ് രജിസ്ട്രാര്‍ ഓഫീസിലെ അറ്റന്‍ഡര്‍മാരായ കെ.കൃഷ്ണദാസ്, കെ. ചന്ദ്രന്‍ എന്നിവരെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തു.

1980നു മുമ്ബുള്ള ആധാര വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രയാസമുണ്ടെന്നും 50,000 രൂപ നല്‍കണമെന്നും കൃഷ്ണദാസും ചന്ദ്രനും അപേക്ഷകനായ അരിമ്ബ്ര സ്വദേശി അച്യുതന്‍കുട്ടിയോട് പറഞ്ഞെന്നാണ് പരാതി. പിന്നീട് 25,000 രൂപയാക്കി കുറച്ചു.

വിജിലന്‍സില്‍ അറിയിച്ച ശേഷം ആദ്യഗഡുവായ 10,000 രൂപ കൈമാറുന്നതിനിടെയാണ് മഫ്തിയിലെത്തിയ വിജിലന്‍സ് സംഘം പ്രതികളെ പിടികൂടിയത്. ഇരുവരെയും കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group