
സ്വന്തം ലേഖകൻ
ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നവര്‍ക്കും സ്ഥിരമായി വണ്ടിയോടിക്കുന്നവര്ക്കുമെല്ലാം കൈകളില്‍ തഴമ്ബുണ്ടാകുന്നത് സ്വാഭാവികമാണ്.ഇതെങ്ങനെ മാറ്റാമെന്നതാണ് പലരുടെയും ആശങ്ക.ഇതാ ചില വഴികള്‍.കൈകള്‍ 10 മുതല്‍ 15 മിനിറ്റ് വരെ തിളപ്പിച്ച വെള്ളത്തില്‍ പൂര്‍ണ്ണമായും മുക്കി വയ്ക്കണം.
ഇത് കൈകളെ മൃദുവാക്കാൻ സഹായിക്കും. ഇങ്ങനെ വെള്ളത്തില്‍ മുക്കിപിടിച്ചുകൊണ്ടുതന്നെ തഴമ്ബുള്ള ഭാഗം സ്ക്രബ് ചെയ്തുകൊടുക്കാം. ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ഇങ്ങനെ ചെയ്യാം.കൈ നന്നായി വെള്ളത്തില്‍ മുക്കിവച്ചശേഷം മോയിസ്ച്ചറൈസര്‍ പുരട്ടണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനുശേഷം പ്യുമിക് സ്റ്റോണ്‍ ഉപയോഗിച്ച് തഴമ്ബുള്ള ഭാഗത്ത് ഉരക്കുന്നത് കട്ടികൂടിയ തൊലി കളയാൻ നല്ലതാണ്. കൈകള്‍ മൃദുലമാക്കാൻ മുടങ്ങാതെ മോയിസ്ച്ചറൈസര്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണം. ഇവ കൈകളിലെ മൃതകോശങ്ങള്‍ നീക്കി മൃദുലമാക്കാൻ സഹായിക്കും.