play-sharp-fill
കയ്യിൽ ലഘുലേഖ സൂക്ഷിച്ചാൽ സിപിഎമ്മുകാരനായാൽ പോലും യുഎപിഎ; തോക്ക് കയ്യിൽ വച്ചാൽ ബിജെപി നേതാവിനെതിരെ പോലും യുഎപിഎ ഇല്ല; പിണറായി വിജയന്റേത് സംഘി പൊലീസാകുന്നു എന്നു വിമർശനം..!

കയ്യിൽ ലഘുലേഖ സൂക്ഷിച്ചാൽ സിപിഎമ്മുകാരനായാൽ പോലും യുഎപിഎ; തോക്ക് കയ്യിൽ വച്ചാൽ ബിജെപി നേതാവിനെതിരെ പോലും യുഎപിഎ ഇല്ല; പിണറായി വിജയന്റേത് സംഘി പൊലീസാകുന്നു എന്നു വിമർശനം..!

തേർഡ് ഐ ബ്യൂറോ

കോട്ടയം: ലഘുലേഖ കയ്യിൽ വയ്ക്കുകയും മാവോയിസ്റ്റ് ആശയങ്ങളിൽ വിശ്വസിക്കുകയും ചെയ്ത കുറ്റത്തിന്റെ പേരിൽ കോഴിക്കോട് സ്വദേശികളായ രണ്ടു യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തി ജയിലിൽ അടച്ച പൊലീസ്, നൂറുകണക്കിന് തോക്കുകൾ നിർമ്മിച്ച് കേരളത്തിലെമ്പാടും വിതരണം ചെയ്ത പള്ളിക്കത്തോട്ടിലെ ബിജെപി നേതാവ് അടക്കമുള്ളവർക്കെതിരെ ഇതുവരെയും യുഎപിഎ ചുമത്തിയിട്ടില്ല. യുഎപിഎ ചുമത്തുന്നതിനെപ്പറ്റി പോലും പൊലീസ് സംഘം ആലോചിച്ചിട്ടില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

കോഴിക്കോട് സ്വദേശികളായ അലനും താഹയും ചെയ്ത കുറ്റം എന്താണെന്നു ഇനിയും പിണറായിയുടെ സംഘം പൊലീസ് വ്യക്തമാക്കിയിട്ടില്ല. ഇരുവർക്കും എതിരെ യുഎപിഎ ചുമത്തുകയും, രണ്ടു പേരുടെയും കേസ് അന്വേഷിക്കുന്നതിനായി എൻഐഎയ്ക്കു കൈമാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഈ കേസിന്റെ പശ്ചാത്തലത്തിൽ പൊലീസിനും സർക്കാരിനും എതിരെ ഉയർന്ന പ്രതിഷേധത്തെ വിലവയ്ക്കാൻ പോലും സർക്കാർ തയ്യാറായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് കോട്ടയം പള്ളിക്കത്തോട് ബിജെപി ആർഎസ്എസ് നേതാക്കൾ അടങ്ങിയ സംഘം തോക്കുകൾ വൻ തോതിൽ നിർമ്മിച്ചു വിറ്റിരിക്കുന്നത്. കഴിഞ്ഞ പത്തു വർഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിലേറെ തോക്കുകളാണ് ഇവർ നിർമ്മിച്ചു വിറ്റിരിക്കുന്നത്. ഈ തോക്കുകൾ വാങ്ങിയിരിക്കുന്നതും ഉപയോഗിച്ചിരിക്കുന്നതും സാമൂഹ്യ വിരുദ്ധ സംഘങ്ങളും ഒരു വിഭാഗം രാഷ്ട്രീയക്കാരും ആണെന്നും കണ്ടെത്തിയിട്ടുണ്ട്.

പ്രതികളെ പിടികൂടുകയും ഇവരിൽ നിന്നും തോക്കും തിരകളും കണ്ടെത്തുകയും ചന്ദനം അടക്കം തോക്ക് നിർമ്മാണത്തിനുള്ള സാമഗ്രികൾ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അതിമാരക ശേഷിയുള്ള റിവോൾവർ അടക്കമുള്ള തോക്കുകൾ ഇവിടെ നിന്നും പൊലീസ് സംഘം കണ്ടെത്തിയിരുന്നു. ഇതെല്ലാം ഉപയോഗിച്ചിരിക്കുന്നത് നാട്ടിലെ ഗുണ്ടകളും സാമൂഹ്യ വിരുദ്ധരും വേട്ടക്കാരുമാണ്. ഇവരെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

എന്നാൽ, ഇവർക്കു തോക്കു നിർമ്മിച്ചു നൽകിയ ബിജെപി നേതാവ് അടക്കമുള്ളവർക്കെതിരെ യുഎപിഎ ചുമത്താനോ ശക്തമായ വകുപ്പുകൾ ഇടാനോ ഇനിയും ജില്ലാ പൊലീസ് തയ്യാറായിട്ടില്ല. ഹിന്ദു നാമധാരികൾക്കെതിരെ ഇത്തരം വകുപ്പുകൾ ചുമത്താത്ത പിണറായി വിജയന്റെ പൊലീസ് രഹസ്യമായി കേന്ദ്ര സർക്കാരിനോടും ബിജെപിയോടും ആർഎസ്എസിനോടുമുള്ള ഭക്തിയാണ് വ്യക്തമാക്കുന്നത്. ഇതിനെതിരെ കടുത്ത വിമർശനവും ഉയർന്നിട്ടുണ്ട്.