play-sharp-fill
തലയോട്ടിയിൽ രക്തം കട്ട പിടിച്ചു ; എം എം മണി ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകും

തലയോട്ടിയിൽ രക്തം കട്ട പിടിച്ചു ; എം എം മണി ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകും

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിയുടെ ശസ്ത്രക്രിയ ഇന്ന്. രാവിലെ എട്ടു മണിക്കാണ് ശസ്ത്രക്രിയ നടത്തുക. ന്യൂറോ സർജന്മാർ അടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തലയോട്ടിക്കുള്ളിൽ കട്ട പിടിച്ച രക്തം മാറ്റുന്നതിനാണ് ശസ്ത്രക്രിയ നടത്തുന്നത്.

മന്ത്രിയുടെ ചികിത്സ സംബന്ധിച്ച് കഴിഞ്ഞ മെഡിക്കൽ ബോർഡ് ശസ്ത്രക്രിയ വേണമോയെന്ന കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല. എന്നാൽ തിങ്കളാഴ്ച ബോർഡ് യോഗം ചേർന്ന് ശസ്ത്രക്രിയ നിർദേശിച്ചു. ഇതോടെ ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു.മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷർമ്മദാണ് ഇക്കാര്യം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group