ഹല്‍വ അരിയുന്ന കത്തിയെടുത്തു, തര്‍ക്കം’; എറണാകുളം ചേരാനെല്ലൂരില്‍ ബേക്കറി ഉടമ ബഷീറിനെ ഗുണ്ടാ സംഘം വളഞ്ഞിട്ട് ആക്രമിച്ചു ; ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു ; ഒളിവിൽ പോയ പ്രതികൾക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.

Spread the love

 

കൊച്ചി: എറണാകുളം ചേരാനെല്ലൂരില്‍ വയോധികനുനേരെ ഗുണ്ടാ ആക്രമണം.ദിയ ബേക്കറി ഉടമ ബഷീറിനെയാണ് കാപ്പ കേസില്‍ തൃശ്ശൂരില്‍ നിന്ന് നാട് കടത്തിയ തൃപ്രയാര്‍ ഹരീഷും സംഘവും ആക്രമിച്ചത്.സംഭവത്തിന് ശേഷം ഒളിവില്‍പോയ പ്രതികള്‍ക്കെതിരെ ചേരാനെല്ലൂര്‍ പോലീസ് അന്വേഷണം തുടങ്ങി.

video
play-sharp-fill

 

 

 

 

വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് ചേരാനെല്ലൂരിലെ ദിയ ബേക്കറി ഉടമ ബഷീറിനെ ഗുണ്ടാ സംഘം വളഞ്ഞിട്ട് ആക്രമിച്ചത്. ബഷീറിന്‍റെ മകനെ അന്വേഷിച്ചെത്തിയ സംഘം മകനെ കിട്ടാത്ത വിരോധത്തില്‍ രക്ഷിതാവിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നതിങ്ങനെയാണ്: കാപ്പ ചുമത്തി നാട് കടത്തിയ തൃപ്രയാര്‍ ഹരീഷ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചേരാനെല്ലൂരിലാണ് താമസിക്കുന്നത്.

 

 

 

 

കഴിഞ്ഞ ദിവസം ബഷീറിന്‍റെ ബേക്കറിയിലെ ഹല്‍വ അരിയുന്ന കത്തി ഹരീഷ് എടുത്തുകൊണ്ടുപോകാൻ നോക്കിയിരുന്നു. ഇത് മകൻ ചോദ്യം ചെയ്തതോടെ വാക് ത‍ക്കമുണ്ടായി. ബേക്കറിയിലെ തര്‍ക്കം ആളുകളിടപെട്ട് ഒഴിവാക്കി. ഇത് കഴിഞ്ഞ് മടങ്ങിയ ഹരീഷ് വഴിയില്‍വെച്ച്‌ മറ്റൊരു സംഘവുമായും ത‍ര്‍ക്കമുണ്ടാകുകയും മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. ഇതിന് പിന്നില്‍ ബഷീറിന്‍റെ മകനാണെന്ന ധാരണയിലാണ് സുഹൃത്തുക്കളുമായി തിരികെയെത്തി വയോധികനെ ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ബഷീറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ ഹരീഷും സംഘവും ഒളിവില്‍പോയി. പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്. തൃശൂര്‍ കാട്ടൂര്‍ സ്റ്റേഷൻ പരിധിയില്‍ 40 ലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് തൃപ്രയാര്‍ ഹരീഷെന്ന് പൊലീസ് പറഞ്ഞു. ഹരീഷും കൂട്ടാളിയും ബഷീറിനെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.