
കൊച്ചി: പാതിവില വാഹന തട്ടിപ്പില്‍ എ.എൻ രാധാകൃഷ്ണനടക്കമുള്ള ബിജെപി നേതാക്കൾക്കെതിരെ കേസ്.
തൃക്കാക്കര പൊലീസാണ് കേസെടുത്തത്.
ചെങ്ങമനാട് സ്വദേശിയുടെ പരാതിയിലാണ് കേസ്. പാതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് പ്രലോഭിപ്പിച്ച് പണം കൈപ്പറ്റിയ ശേഷം രണ്ട് വർഷം പിന്നിട്ടിട്ടും തുകയോ വാഹനമോ നൽകാതെ കബളിപ്പിച്ചതായിട്ടാണ് പരാതി.
ചെങ്ങമനാട് സ്വദേശി സുമേഷ്, വാഴക്കാല സ്വദേശികളായ എ എൻ രാധാകൃഷ്ണൻ, രൂപേഷ് മേനോൻ, കെ ടി ബിനീഷ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് തൃക്കാക്കര പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാങ്ക് വിശദാംശങ്ങൾക്ക് അടക്കം പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടിയെന്നും പൊലീസ് അറിയിച്ചു.



