സംസ്ഥാനത്തെ ഞെട്ടിച്ച പാതിവില തട്ടിപ്പ് കേസ്; ഒന്നര ലക്ഷം പേരിൽ നിന്നായി തട്ടിയെടുത്തത് 600 കോടി രൂപ; കോട്ടയം ജില്ലയിൽ നിന്ന് മാത്രം പണം നഷ്ടപ്പെട്ടത് ഇരുപതിനായിരം പേർക്ക്; വർഷം രണ്ട് പിന്നിട്ടിട്ടും ഒരാൾക്കും പണം തിരികെ കിട്ടിയില്ല; കേസിൽ വിചാരണയും തുടങ്ങിയില്ല; ഇനിയെന്തെന്ന് അറിയാതെ പരാതിക്കാർ…!

Spread the love

കോട്ടയം: സ്കൂട്ടർ, ലാപ് ടോപ്പ്, തയ്യല്മെഷീൻ എന്നിവ പാതിവിലയ്ക്ക് നൽകാമെന്ന് ധരിപ്പിച്ച്‌ ഒന്നര ലക്ഷം പേരിൽ നിന്ന് 600 കോടി രൂപ കബളിപ്പിച്ച കേസിൽ
വർഷം രണ്ട് പിന്നിട്ടിട്ടും ഒരാൾക്കും പണം തിരികെ കിട്ടിയില്ല.

video
play-sharp-fill

നടപടിയും വിചാരണയും എങ്ങുമെത്തിയില്ല.
ഒന്നാംപ്രതി അനന്തു കൃഷ്ണന് ജാമ്യം നേടുകയും ചെയ്തു. കോട്ടയം ജില്ലയിൽ നിന്ന് മാത്രം ഇരുപതിനായിരം പേർക്ക് പണം നഷ്ടപ്പെട്ടിരുന്നു.

സാമ്പത്തിക തട്ടിപ്പുകേസ് വിചാരണ ചെയ്യുന്ന ബഡ്സ് കോടതികളിലാണ് ഓരോ ജില്ലയിലും കുറ്റപത്രം സമര്പ്പിച്ചിരിക്കുന്നത്.
ഒരു കേസിൽത്തന്നെ എണ്ണൂറോളം പേർ പരാതിക്കാരായുണ്ട്. ഒരാൾ മാത്രം പരാതിക്കാരനായുള്ള കേസുകളുമുണ്ട്. അതിനാൽ വിസ്താര നടപടികൾ വർഷങ്ങൾ നീളും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനന്തു കൃഷ്ണന്റെ ബാങ്ക് അക്കൗണ്ടിലെ 1.39 കോടി രൂപ മരവിപ്പിക്കുകയും നാല് വസ്തുവകകൾ കണ്ടുകെട്ടുകയും ചെയ്തതല്ലാതെ നഷ്ടമായ പണം തിരികെ പിടിക്കാനും കഴിഞ്ഞിട്ടില്ല.

ശാസ്തമംഗലം സബ് രജിസ്ട്രാർ ഓഫീസിൽ 2024 ഫെബ്രുവരി 13നാണ് ഇന്ത്യൻ ട്രസ്റ്റ് ആക്‌ട് പ്രകാരം നാഷണൽ എൻജിയോസ് കോൺഫെഡറേഷൻ രജിസ്റ്റർ ചെയ്തതും ഇതിന്റെ മറവില് തട്ടിപ്പ് നടത്തിയതും. തട്ടിപ്പിന് ഇരയായതിൽ 90 ശതമാനവും സ്ത്രീകളാണ്. താലിമാലവരെ പണയംവച്ചും വിറ്റും ആസ്തിവകകൾ പണയപ്പെടുത്തിയുമാണ് പലരും പണം നിക്ഷേപിച്ചത്.

49,386 പേർക്ക് പാതിവിലയ്ക്ക് സ്കൂട്ടർ നല്കാമെന്നു വിശ്വസിപ്പിച്ച്‌ 281.43 കോടി, ലാപ്ടോപ് നല്കാമെന്നു വിശ്വസിപ്പിച്ച്‌ 36,891 പേരിൽ നിന്ന് 9.22 കോടി, തയ്യൽമെഷീൻ നല്കാമെന്നു പറഞ്ഞ് 56,082 പേരിൽ നിന്നായി 23.24 കോടിയും തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു.