
ഹൽദി ആഘോഷത്തിനിടെ മതിൽ ഇടിഞ്ഞു വീണു; കുട്ടി ഉൾപ്പെടെ ആറ് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഉത്തർപ്രദേശിൽ ഹൽദി ആഘോഷത്തിനിടെ മതിൽ ഇടിഞ്ഞു വീണ് ആറ് പേർ മരിച്ചു. മൗ ജില്ലയിൽ വെള്ളിയാഴ്‌ച വൈകുന്നേരത്തോടെയായിരുന്നു അപകടം. അഞ്ച് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. 21 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ചെറിയ വീടുകൾ തിങ്ങിനിറഞ്ഞ പ്രദേശത്തെ ചുറ്റമതിൽ ആണ് ഇടിഞ്ഞുവീണത്. ചെണ്ടമേളങ്ങൾക്ക് പിന്നാലെ ഇടവഴിയിലൂടെ സ്ത്രീകൾ ഘോഷയാത്രയായി നടന്നു വരുന്നതിനിടെയാണ് അപകടം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മതിൽ ഇടിഞ്ഞു വീഴുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Third Eye News Live
0