
ഈരാറ്റുപേട്ട: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിൽ ഹജ്ജിന് അവസരം ലഭിച്ച കോട്ടയം ജില്ലയിലെ ഹാജിമാർക്കുള്ള ഹജ്ജ് സാങ്കേതിക പഠന ക്ലാസ്സ് ചൊവ്വാഴ്ച രാവിലെ 9 മണിമുതൽ 1 മണിവരെ ഈരാറ്റുപേട്ട വെട്ടിപറമ്പ് സെഞ്ച്വറി സ്റ്റാപ്പൽസ് കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും.
ഹജ്ജ് കമ്മിറ്റി മെമ്പർ കെ. നൂർ മുഹമ്മദ് നൂർഷ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ സാങ്കേതിക പഠനക്ലാസ് ഉദ്ഘാടനം ചെയ്യും.
ഹജ്ജ് കമ്മറ്റി മുൻ മെമ്പർ മുസമ്മിൽ ഹാജി, ഈരാറ്റുപേട്ട പുത്തൻപള്ളി ചീഫ് ഇമാം അലി ബാഖവി തുടങ്ങിയവർ സംസാരിക്കും. സംസ്ഥാന ഹജ്ജ് കമ്മറ്റി ഫാക്കൽറ്റി എൻ പി ഷാജഹാൻ പരിശീലന ക്ലാസിന് നേതൃത്വം നൽകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിനുപോകാൻ അവസരം ലഭിച്ചവരും വെയിറ്റിംഗ് ലിസ്റ്റിൽ 3000 വരെ ഉള്ളവരും നിർബന്ധമായും ഹജ്ജ് ക്ലാസിൽ പങ്കെടുക്കണമെന്ന് ജില്ലാ ട്രെയിനർ ഷിഹാബ് പുതുപ്പറമ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447548580 എന്ന നമ്പറിൽ ബന്ധപ്പെടുക.