ഹജിബിസ് ചുഴലിക്കാറ്റിൽ ജപ്പാനിൽ കനത്ത നാശം ; 11 മരണം

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

ടോക്കിയോ: ജപ്പാനിലുണ്ടായ ഹജിബിസ് ചുഴലിക്കാറ്റിൽ 11 മരണം. 60ഓളം പേരെ കാണാതായി. ചുഴലിക്കാറ്റിനെ തുടർന്ന് ടോക്കിയോയുടെ തെക്ക്പടിഞ്ഞാറൻ മേഖലയിൽ പലയിടത്തും ഉരുൾപ്പൊട്ടലുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ജപ്പാന്റെ കിഴക്കൻ തീരം ലക്ഷ്യമാക്കി മണിക്കൂറിൽ 225 കി.മീറ്റർ വേഗതയിൽ ഹജിബിസ് നീങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 50,000 പേരാണ് ചുഴലിക്കാറ്റ് മൂലം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. 270,000 വീടുകളിൽ വൈദ്യുതി നിലച്ചതായും റിപ്പോർട്ടുകളുണ്ട്. 60 വർഷത്തിനിടെ ജപ്പാനിലുണ്ടായ ഏറ്റവും വലിയ ചുഴലിക്കാറ്റാണ് ഹജിബിസ്
ഏതാണ്ട് 40 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതിനാലാണ് വൻദുരന്തം ഒഴിവായത്. ജപ്പാനിൽ നടത്താനിരുന്ന റഗ്ബി ലോകകപ്പ് മത്സരങ്ങളും ഫോർമുല വൺ മത്സരങ്ങളും കൊടുങ്കാറ്റ് മുന്നറിയിപ്പിനെത്തുടർന്ന് റദ്ദാക്കിയിരുന്നു. ഇതിനിടെ മിനാംബിബോസോയിൽ 5.7 തീവ്രതയുള്ള ഭൂചലനവും ഉണ്ടായി.