
കോഴിക്കോട് : കുറ്റ്യാടി സ്വദേശിനി ഹാജിറയുടെ മരണത്തില്‍ പുതിയ പരാതി നല്‍കി കുടുംബം. അക്യൂപങ്ചർ സ്ഥാപനം ഹാജിറയുടെ രോഗവിവരം ബോധപൂർവം മറച്ചുവെച്ചെന്നും ചികിത്സിച്ച അക്യൂപങ്ചറിസ്റ്റുകള്‍ ഗൂഢാലോചന നടത്തിയെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം.
കൂടാതെ ഇവരുടെ സ്ഥാപനം പ്രവർത്തിക്കുന്നത് നിയമം നിഷ്കർഷിക്കുന്ന രജിസ്ട്രേഷൻ ഇല്ലാതെയാണെന്നും ചികിത്സാരേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാൻ തയ്യാറായില്ലെന്നും പരാതിയില്‍ പറയുന്നു. മരിച്ച ഹാജിറയുടെ മക്കളാണ് പരാതി നല്‍കിയിരുന്നത്. സ്ഥാപനത്തില്‍ നിന്നും വിവരങ്ങള്‍ തേടുമെന്ന് പൊലീസ് വ്യക്തമാക്കിയുട്ട്.
മരിച്ച ഹാജിറയ്ക്ക ബ്രസ്റ്റ് കാന്‍സര്‍ ആയിരുന്നു. എന്നാല്‍ ഇത് കുടുംബവും ഹാജിറയും അറിഞ്ഞിരുന്നില്ല. അക്യൂപങ്ചര്‍ കേന്ദ്രത്തില്‍ ചികിത്സ തേടിയ ഇവര്‍ക്ക രോഗശമനം ഇല്ലാത്തതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് കാന്‍സര്‍ ബാധിച്ച വിവരം അറിയുന്നത്. നാലാമത്തെ സ്റ്റേജിലാണ് കാന്‍സര്‍ തിരിച്ചറിഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group