video
play-sharp-fill

ഇതൊരു ഒറ്റസ്പൂണ്‍ മതി…..! മുടി കൊഴിച്ചില്‍ മാറും; മുടി തഴച്ചു വളരുന്നതിന് സഹായിക്കും;  ചെയ്യേണ്ടത് ഇത്രമാത്രം

ഇതൊരു ഒറ്റസ്പൂണ്‍ മതി…..! മുടി കൊഴിച്ചില്‍ മാറും; മുടി തഴച്ചു വളരുന്നതിന് സഹായിക്കും; ചെയ്യേണ്ടത് ഇത്രമാത്രം

Spread the love

സ്വന്തം ലേഖിക

കോട്ടയം: നിരവധി ഔഷധ ഗുണങ്ങളാല്‍ സമ്പന്നമാണ് കരിഞ്ചീരകം.

അതിനാല്‍ തന്നെ വിവിധ രോഗങ്ങള്‍ക്ക് കരിഞ്ചീരികം ഉപയോഗിച്ചുവരുന്നു.
കേശസംരക്ഷണത്തിനും കരിഞ്ചീരകത്തിന് വളരെ പ്രധാന്യമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിക്കവാറും കേശസംരക്ഷണ ഉത്പന്നങ്ങളില്‍ കരിഞ്ചീരക എണ്ണ ഒരു പ്രധാന ചേരുവയായി ഉപയോഗിച്ചുവരുന്നുണ്ട്. മുടിയുടെ ത്വരിതഗതിയിലുള്ള വള‌ര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിലുള്ള കരിഞ്ചീരക എണ്ണയുടെ ഗുണമാണ് ഇതിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്.

കരിഞ്ചീരക എണ്ണയില്‍ തൈമോക്വിനോണ്‍ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ രോമകൂപങ്ങളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും സഹായിക്കുന്ന ആന്റി ഓക്സിഡന്റാണ്.

കരിഞ്ചീരക എണ്ണ പതിവായി തലയില്‍ പുരട്ടുന്നത് കട്ടിയുള്ളതും ശക്തവും ആരോഗ്യകരവുമായ മുടി വളരാൻ സഹായിക്കും. മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും മുടി പൊട്ടല്‍ കുറയ്ക്കുകയും ചെയ്യുന്നു. മുടി കൊഴിച്ചില്‍ തടയാൻ ഇത് സഹായിക്കുന്നു.