മുടി കൊഴിച്ചിലാണോ നിങ്ങളുടെ പ്രശ്നം? എങ്കിൽ ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ!!

Spread the love

കോട്ടയം: പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ ഉണ്ടാകാം.

ഇന്ന് പലരുടെയും പ്രധാന പ്രശാനമാണ് മുടികൊഴിച്ചില്‍. ഇപ്പോള്‍ തലമുടി വളരാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.അയണ്‍, ഫോളേറ്റ്, സിങ്ക്, വിറ്റാമിന്‍ എ തുടങ്ങിയവ അടങ്ങിയ ചീര തലമുടി വളരാന്‍ ഗുണം ചെയ്യും.

പ്രോട്ടീനും ബയോട്ടിനും ധാരാളമായി അടങ്ങിയ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.
പ്രോട്ടീന്‍, അയണ്‍ എന്നിവ അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോട്ടീന്‍, വിറ്റാമിന്‍ ഡി തുടങ്ങിയവ അടങ്ങിയ സാല്‍മണ്‍ ഫിഷ് മുടി വളരാൻ സഹായിക്കും ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വിറ്റാമിൻ ഇ, ബയോട്ടിൻ, സിങ്ക് എന്നിവ അടങ്ങിയ ബദാം, വാള്‍നട്സ്, ഫ്ളാക്സ് സീഡുകള്‍, ചിയ വിത്തുകള്‍ തുടങ്ങിയ നട്‌സും വിത്തുകളും കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും. ബയോട്ടിന്‍‌ അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ തലമുടി വളരാന്‍ സഹായിക്കും