മുടി കൊഴിച്ചിൽ രൂക്ഷമായോ? വിഷമിക്കണ്ട, വീട്ടിലുള്ള മുട്ടകൊണ്ടുതന്നെ മുടികൊഴിച്ചിലെന്ന പ്രശ്‌നത്തിന് പരിഹാരം കാണാം

Spread the love

കോട്ടയം: വീട്ടിലുള്ള മുട്ടകൊണ്ടുതന്നെ മുടികൊഴിച്ചിലെന്ന പ്രശ്‌നത്തിന് പരിഹാരം കാണാം.

മുട്ട പോഷക സമ്പുഷ്ടവും ആരോഗ്യമുള്ള മുടിയെ വളർച്ചയ്‌ക്ക് അത്യുത്തമവുമാണ്.
പൊതുവെ മുട്ടയുടെ വെള്ളയാണ് ആരോഗ്യത്തിന് നല്ലതായി കരുതുന്നത്. എന്നാല്‍ മുടി വളർച്ചയ്‌ക്ക് വെള്ളയാണോ മഞ്ഞയാണോ നല്ലതെന്ന സംശയം പലർക്കുമുണ്ട്.

മുട്ടയുടെ മഞ്ഞക്കരുവില്‍ മുടി വളർച്ചയ്‌ക്ക് ആവശ്യമായ ബയോട്ടിൻ, വിറ്റാമിൻ എ, ഡി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതില്‍ അടങ്ങിയിട്ടുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ തലയോട്ടിയെ ആഴത്തില്‍ പോഷിപ്പിക്കുകയും മുടിയിഴകളെ ശക്തിപ്പെടുത്തുകയും ചെയ്യും. ഇവ മുടിയിലെ വരള്‍ച്ച ഇല്ലാതാക്കി ഈർപ്പം നിലനിർത്തുകയും മുടിപൊട്ടുന്നത് തടയുകയും ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം മുട്ടയുടെ വെള്ളയില്‍ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കേടായ മുടിഴകളെ പോഷണം നല്‍കി മിനുസമുള്ളതാക്കി തീർക്കുന്നു. മുട്ടയുടെ വെള്ളയിലുള്ള എൻസൈമുകള്‍ തലയോട്ടി വൃത്തിയാക്കുകയും അധിക എണ്ണ നീക്കം ചെയ്യുകയും ചെയ്യുന്നു. ഇവ തലയോട്ടിലെ സെബം ഉത്പാദനം സന്തുലിതമായി നിലനിർത്തുന്നു. അതേസമയം ഇവയ്‌ക്ക് മഞ്ഞക്കരുവിനുള്ളതുപോലെ മോയ്സ്ചറൈസിംഗ് ഗുണങ്ങള്‍ ഇല്ല.