മുടികൊഴിച്ചില്‍ നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ടോ..? എങ്കിൽ ഇതാ മുടികൊഴിച്ചിലിന് കാരണമാകുന്ന ഒഴിവാക്കേണ്ട ആറ് ശീലങ്ങള്‍ ഇതാണ്….!

Spread the love

കോട്ടയം: മുടികൊഴിച്ചില്‍ പലരും നേരിടുന്ന പ്രതിസന്ധിയാണ്. ഏതു പ്രായത്തിലും മുടികൊഴിച്ചില്‍ ഉണ്ടാവാം. നിങ്ങള്‍ അറിയാതെ ചെയ്യുന്ന ചില ശീലങ്ങള്‍ മുടികൊഴിയുന്നതിന് കാരണമാകുന്നു.

ഇങ്ങനെ ചെയ്യുന്നുണ്ടോ എങ്കില്‍ ശ്രദ്ധിച്ചോളൂ.

ശരീരത്തിന് ആവശ്യമായ രീതിയില്‍ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. ഭക്ഷണം ഒഴിവാക്കുന്നതിലൂടെ തലമുടിക്ക് ആവശ്യമായ പ്രോട്ടീനുകള്‍, അയണ്‍, വിറ്റാമിൻ, ഫാറ്റുകള്‍ എന്നിവ ലഭിക്കാതെയാവുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമിതമായ സമ്മർദ്ദം ഉണ്ടാകുമ്ബോഴും തലമുടി കൊഴിയാറുണ്ട്. ഇത് സ്‌ട്രെസ് ഹോർമോണുകളെ പുറത്തുവിടുകയും മുടിയുടെ വളർച്ച തടയുകയും ചെയ്യുന്നു.

സ്ട്രൈറ്റനിങ്, കേളിംഗ്, ബ്ലോ ഡ്രൈ എന്നിവ ചെയ്യുമ്ബോഴും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അമിതമായി ചൂടേല്‍ക്കുമ്പോള്‍ മുടി വരണ്ടതാവുകയും, കേടുപാടുകള്‍ ഉണ്ടാവുകയും ചെയ്യുന്നു. നിരന്തരമായി ചെയ്യുമ്പോള്‍ ശ്രദ്ധിക്കാം.

രണ്ട് ദിവസം കൂടുമ്പോള്‍ മുടി ഷാംപൂ ഉപയോഗിച്ച്‌ കഴുകുന്നത് സ്കാല്‍പ്പ് വൃത്തിയായിരിക്കാൻ സഹായിക്കുന്നു. എന്നാല്‍ അമിതമായി ഇത് ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല.

ശരീരത്തെ മുഴുവനായും ബാധിക്കുന്ന ഒന്നാണ് ഡീഹൈഡ്രേഷൻ. ആരോഗ്യത്തോടെ ഇരിക്കണമെങ്കില്‍ തലമുടിക്ക് ഈർപ്പം ആവശ്യമാണ്. ദിവസവും കൃത്യമായ അളവില്‍ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.

ആരോഗ്യത്തോടെ ഇരിക്കണമെങ്കില്‍ ഭക്ഷണം മാത്രം കഴിച്ചാല്‍ പോരാ. നല്ല ഉറക്കവും ആവശ്യമാണ്. ഉറക്ക കുറവ് തലമുടി കൊഴിയാൻ കാരണമാകുന്നു. കുറഞ്ഞത് 7 മണിക്കൂറെങ്കിലും ഉറക്കം ശരീരത്തിന് ആവശ്യമാണ്.