
ഇന്നത്തെ യുവാക്കൾക്കിടയിൽ വരെ കണ്ടുവരുന്ന ഒരു സാധാരണ പ്രശ്നമായി മാറിയിരിക്കുന്നു നരച്ച മുടി. ഇതിനുള്ള തൽക്ഷണ പരിഹാരമായി പലരും ആശ്രയിക്കുന്നതാണ് കൃത്രിമ ഹെയർ ഡൈകൾ. അതുകൂടാതെ മുടിയുടെ നിറം മാറ്റുന്നത് ഇന്ന് ഫാഷൻ ട്രെൻഡിന്റെ ഭാഗവുമാണ്.
എന്നാൽ ഹെയർ ഡൈകൾ ഉപയോഗിക്കുന്നത് ബ്ലാഡർ ക്യാൻസറിന് കാരണമാകുമെന്ന് പുതിയ പഠനം.
പച്ച, നീല, ചുവപ്പ്, ബ്രൗണ്‍ തുടങ്ങി വിവിധ നിറങ്ങളിലുള്ള ഹെയർ ഡൈകൾ ഇന്ന് വിപണികളിൽ സുലഭമായി ലഭിക്കും. ഇത്തരത്തിലുള്ള ഹെയർ ഡൈ ക്യാൻസറിന് കാരണമാകുമെന്നാണ് ഇന്റർനാഷണല്‍ ഏജൻസി ഫോർ റിസർച്ച് ഓണ്‍ ക്യാൻസർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹെയർ ഡൈ ഉപയോഗിക്കുന്നവരെ കൂടാതെ സലൂണുകൾളിൽ ജോലി ചെയ്യുന്നവർക്കും ബാർബർമാർക്കും ഹെയർ ഡ്രെസ്സെഴ്സിനും ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് പുതിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഡൈയിൽ അടങ്ങിയിരിക്കുന്ന രാസപദാർത്ഥങ്ങൾ മൂത്രാശയ ക്യാൻസർ, ലുക്കീമിയ, ബ്രെസ്റ്റ് ക്യാൻസർ, ലിംഫോമ തുടങ്ങിയവയ്ക്ക് കാരണമായേക്കുമെന്ന് ഗവേഷകർ പറയുന്നു. ഈ രംഗത്തുള്ള തൊഴിലാളികൾക്ക് പതിവായി രാസപദാർത്ഥങ്ങളുമായി ഇടപെടേണ്ടതായതിനാൽ, ദീർഘകാല ഉപയോഗം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
ഡൈയില്‍ അടങ്ങിയിട്ടുള്ള അമോണിയയാണ് ശരീരത്തിന് വില്ലനാകുന്നത്. അമോണിയ തലമുടിയുടെ പി എച്ച് വർധിപ്പിക്കും. മാത്രമല്ല തമ മുടിയുടെ പുറംപാളി തുടർന്ന് ഹയർ ഡൈ ഉള്ളിലെത്താൻ സഹായിക്കുന്നു. അമോണിയ തലയോട്ടിയില്‍ അസ്വസ്ഥത ഉണ്ടാക്കും.
ഹെയർ ഡൈയിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രജൻ പെർഓക്സൈഡ്, പാരഫിനൈൽ എൻഐഡിയാമിൻ തുടങ്ങിയ രാസപദാർത്ഥങ്ങൾ തലയോട്ടിയുടെ ആഗിരണം ചെയ്ത് രക്തത്തില്‍ കലരും. ഇവയെ ക്രമേണ വൃക്കകള്‍ അരിച്ച് മാറ്റുകയും ഈ പദാർഥങ്ങള്‍ ബ്ലാഡറില്‍ അടിഞ്ഞുകൂടുകയും ചെയ്യും. ഇത് ക്യാൻസർ ബാധിക്കാൻ കാരണമാകുന്നു എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.