മുടിവച്ചുപിടിപ്പിക്കൽ ശസ്ത്രക്രിയ നടത്തി, അസഹ്യമായ ചൊറിച്ചിലും വേദനയും; അണുബാധയെ തുടർന്ന് യുവാവ് ആശുപത്രിയിൽ

Spread the love

ചെറായി: തലയില്‍ കൃത്രിമമായി മുടിവെക്കൽ ശസ്ത്രക്രിയ നടത്തിയ യുവാവിന് അഹസ്യമായ വേദനയെ തുടർന്ന് ആശുപത്രിയിൽ. ശസ്ത്രക്രിയക്ക് പിന്നാലെ അണുബാധ, എളമക്കര കീർത്തിനഗറില്‍ ചെറായി ചെറുപറമ്പിൽ സനില്‍ (49) ആണ് അണുബാധയെ തുടർന്ന് ദുരിതത്തിലായത്. ഇതിനകം ഒട്ടേറെ ശസ്ത്രക്രിയകള്‍ക്ക് വിധേയനായ സനില്‍ ഇതുവരെ പൂർണ ആരോഗ്യവാനായിട്ടില്ല.

പനമ്പിള്ളി നഗറിലെ സ്വകാര്യ ക്ലിനിക്കില്‍ ഫെബ്രുവരി 26, 27 തീയതികളിലാണ് സനിൽ മുടി വെച്ചുപിടിപ്പിക്കല്‍ ശസ്ത്രക്രിയ നടത്തിയത്. മാർച്ച്‌ ആദ്യം വേദനയും ചൊറിച്ചിലും തുടങ്ങി വൈകാതെ അസഹനീയ തലവേദനയായി. തുടർന്ന് സ്ഥാപന അധികൃതരുമായി ബന്ധപ്പെട്ടുവെങ്കിലും വേദന സംഹാരി ഗുളികകള്‍ കഴിക്കാനായിരുന്നു നിർദേശം.

എന്നാൽ സ്ഥിതി ഗുരുതരമായതിനെ തുടർന്ന് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ മുടിവെച്ചുപിടിപ്പിച്ച ഭാഗത്ത് ഗുരുതരമായ അണുബാധ കണ്ടെത്തി. അപ്പോഴേക്കും തലയിലെ തൊലി ഏറെയും നഷ്ടമായിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കി.ഇപ്പോള്‍ തലയിലെ പഴുപ്പ് വലിച്ചെടുക്കുന്നതിന് പ്രത്യേക ഉപകരണം ഘടിപ്പിച്ചിരിക്കുകയാണ്. ഇനിയും ശസ്ത്രക്രിയകള്‍ വേണ്ടിവരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അര ലക്ഷത്തോളം രൂപയാണ് മുടി വെച്ചുപിടിപ്പിക്കുന്നതിനായി സ്ഥാപനം ഈടാക്കിയത്. തുടർന്നുണ്ടായ അസ്വസ്ഥതകള്‍ക്കുള്ള ചികിത്സയ്ക്ക് ഇതുവരെ 10 ലക്ഷം രൂപയോളം ചെലവിട്ടു. സ്ഥാപനത്തിനെതിരേ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സനിലിന്റെ കുടുംബം പറഞ്ഞു.