ശിരോചർമത്തിലെ അഴുക്ക് കളയാം സ്കാൽപ് സ്ക്രബിലൂടെ

Spread the love

മഴക്കാലമായാൽ ഈർപ്പം മൂലം ശിരോചർമത്തിൽ അഴുക്ക് അടിയാം, താരൻ ശല്യം കൂടാം. ഇവയകറ്റാൻ സ്കാൽപ് സ്ക്രബ് സഹായിക്കും. ആഴ്ചയിൽ ഒരു ദിവസം മുടി ഭാഗങ്ങളായി വകഞ്ഞു സ്ക്രബ് പുരട്ടാം. കൈ കൊണ്ടോ സ്കാൽപ് മസാജർ ഉപയോഗിച്ചോ മസാജ് ചെയ്തശേഷം കഴുകാം.

video
play-sharp-fill

ഒരു വലിയ സ്പൂൺ ബ്രൗൺ ഷുഗറിൽ ഒരു ചെറിയ സ്പൂണ്‍ ഒലിവ് ഓയിൽ ചേർത്തു യോജിപ്പിക്കുക. ഇതു ശിരോചർമത്തിൽ പുരട്ടി മസാജ് ചെയ്തശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് .
രണ്ടു വലിയ സ്പൂൺ പഞ്ചസാരയും ഒരു ചെറിയ സ്പൂൺ വെളിച്ചെണ്ണയും ഒരു വലിയ സ്പൂൺ ഷാംപൂവും ചേർത്തു യോജിപ്പിച്ചു തലയിൽ പുരട്ടി മെല്ലേ മസാജ് ചെയ്യുക. ശേഷം കഴുകിക്കളയാം.
തലയിൽ ഷാംപൂ പുരട്ടാനെടുക്കുമ്പോൾ തരിതരിപ്പുള്ള കാപ്പിപ്പൊടി കൂ ടി ചേർത്ത് ശിരോചർമത്തിൽ തേച്ചു .
ഒരു തണ്ടു വീതം കറിവേപ്പിലയും ആരിവേപ്പിലയും ചേർത്തരയ്ക്കുക.
ഇതില്‍ പഞ്ചസാരയും ചേർത്തിളക്കി ശിരോചർമത്തിൽ പുരട്ടി മസാജ് ചെയ്തശേഷം നന്നായി കഴുകുക.കറ്റാർവാഴ ജെല്ലിലേക്ക് ഉലുവ പൊടിച്ചതു ചേർത്തു സ്കാൽപ് സ്ക്രബ് ആയി ഉപയോഗിക്കാം.
ഒരു ഏത്തപ്പഴത്തിന്റെ പകുതി ഉടച്ചതിൽ ഒരു മുട്ടവെള്ള ചേർത്തു യോജിപ്പിച്ചശേഷം രണ്ടു വലിയ സ്പൂൺ പഞ്ചസാര കൂടി ചേർത്തു സ്ക്രബ് ആയി ഉപയോഗിക്കാം.