തലമുടി വയറ്റില്‍ പോയിട്ടുണ്ടോ? എങ്കില്‍ പ്രശ്നമാണ്; അറിയാം ഇതിൻ്റെ അപകട സാധ്യതയെ കുറിച്ച്…!

Spread the love

കോട്ടയം: തലമുടി പലപ്പോഴായി എല്ലാവരുടെയും വയറ്റില്‍ പോയിട്ടുണ്ട്.

ഭക്ഷണം കഴിക്കുമ്പോഴാണ് ഇതിലേറെയും സംഭവിക്കുന്നത്. ഇങ്ങനെ ആമാശയത്തില്‍ അടിഞ്ഞുകൂടുന്ന രോമകൂപങ്ങള്‍ അപൂര്‍വ്വമായി ഒരു ട്രൈക്കോബെസോവര്‍ (ഹെയര്‍ബോള്‍) രൂപപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോർട്ട്.

ഗ്യാസ്‌ട്രോ എന്‍ട്രോളജി റിപ്പോര്‍ട്ട്‌സില്‍ പ്രസിദ്ധീകരിച്ച ഗവേഷണമാണ് ഇക്കാര്യം പരാമർശിക്കുന്നത്.
ആമാശയത്തില്‍ അടിഞ്ഞുകൂടുന്ന രോമകൂപങ്ങള്‍ അപൂര്‍വ്വമായി ഒരു ട്രൈക്കോബെസോവര്‍(ഹെയര്‍ബോള്‍) രൂപപ്പെടുത്താന്‍ സാധ്യതയുണ്ട്. ഇത് മൂലം അസ്വസ്ഥതയോ ദഹനപ്രശ്‌നങ്ങളോ ഉണ്ടാവാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇങ്ങനെ വളരെ അസാധാരണമായിട്ടാണ് സംഭവിക്കുന്നതെങ്കിലും ആവര്‍ത്തിച്ച്‌ മുടി വിഴുങ്ങുന്നത് അല്ലെങ്കില്‍ മുടി ചവയ്ക്കുന്നത് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

മുടി കെരാറ്റിന്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ശരീരത്തിന് ഇവയെ ദഹിപ്പിക്കാന്‍ കഴിയില്ല. മുടിയോ രോമങ്ങളോ വിഴുങ്ങിയാല്‍ അത് നമ്മുടെ ആമാശയത്തിലൂടെയും കുടലിലൂടെയും വലിയ തോതില്‍ കേടുകൂടാതെ കടന്നുപോകുന്നതാണ്. ഇത്തരം കേസുകള്‍ അപൂര്‍വ്വമാണെങ്കിലും ആവര്‍ത്തിച്ചുളള മുടിവിഴുങ്ങല്‍ ‘ട്രൈക്കോബസോവര്‍’ അല്ലെങ്കില്‍ ഹെയര്‍ ബോള്‍സ് ഉണ്ടാകാന്‍ കാരണമാകാറുണ്ട്.

കാലം മുന്നോട്ട് പോകുമ്പോള്‍ ഇത് ഓക്കാനം, വയറുവേദന, ഛര്‍ദ്ദി, ദഹിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകാറുണ്ട്. വിഴുങ്ങുന്ന രോമകൂപങ്ങളില്‍ ഭൂരിഭാഗവും പ്രശ്‌നങ്ങളില്ലാതെ കടന്നുപോകുമെങ്കിലും ഇതിന്റെ അപകട സാധ്യതയെക്കുറിച്ച്‌ അറിഞ്ഞിരിക്കണം.