മുടി കൊഴിച്ചില്‍ എന്നത് ഇന്ന് എല്ലാവരും അനുഭവിക്കുന്ന ഒരു വലിയ ബുദ്ധിമുട്ടാണ്. എന്നാൽ മുടികൊഴിച്ചിൽ മാത്രമല്ല താരൻ, മുടിക്ക് ഉള്ളില്ലായ്മ തുടങ്ങി നിരവധി പ്രശ്നങ്ങളുണ്ട്. ഇവയെല്ലാം പ്രത്യേകം പരിഹരിക്കുക എന്നത് അസാധ്യമാണ്. എന്നാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു ഒറ്റമൂലി വീട്ടിൽ തന്നെ ചെയ്താലോ
ഉലുവ നമ്മുടെ എല്ലാവരുടെയും വീട്ടിൽ നിത്യ ഉപയോഗത്തിന് വാങ്ങുന്നതാണ്. എന്നാൽ ഇതിന് പോഷക ഗുണങ്ങൾ ഏറെയുണ്ട്. ഭക്ഷണം പാകം ചെയ്യാൻ മാത്രമല്ല മുടി പരിചരണത്തിനും ഉലുവ ഏറ്റവും ബെസ്റ്റ് ആണ്.
തലയോട്ടിയിലേയ്ക്കുള്ള രക്തയോട്ടം വർധിപ്പിക്കുകയും, ഫോളിക്കിളുകളെ പോഷിപ്പിച്ച് തലമുടി വളർച്ചയ്ക്ക് സഹായിക്കുന്നവയുമാണ് ഉലുവ. ഇതില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകള്‍ തലമുടി ഇഴകള്‍ക്ക് കരുത്തു പകരുന്നു. കൂടാതെ മുടി കൊഴിച്ചില്‍ കുറച്ച് പുതിയ കട്ടിയുള്ള മുടി വളരുന്നതിന് സഹായിക്കുന്നു.
മുടിക്കുവേണ്ടി ഉലുവ പാക്ക് എങ്ങനെ ഉണ്ടാക്കുന്നു എന്ന് നോക്കാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രി കിടക്കുന്നതിനു മുമ്പ് ആവശ്യത്തിന് ഉലുവ കഴുകി വെള്ളത്തില്‍ കുതിർത്തു വയ്ക്കാം. പിറ്റേ ദിവസം രാവിലെ കുതിർത്ത വെള്ളം കൂട്ടി ഉലുവ നന്നായി അരച്ച് എടുക്കാം. ശേഷം മുടിയിലും തലയോട്ടിയിലും നന്നായി തേച്ചു പിടിപ്പിച്ച് 20-30 മിനുട്ടിന് ശേഷം വെള്ളം ഉപയോഗിച്ച് നന്നായി കഴുകി കളയാം. ഷാംപൂ ഉപയോഗിക്കരുത്. ഉലുവ മുടിയിൽ തേച്ചാൽ തന്നെ മുടിയിലെ എണ്ണമയം പൂർമ്മമായും പോകും.