
ഇന്ന് മുടി നരയ്ക്കുന്നത് സർവസാധരണമാണ്. മിക്കവരും മാർക്കറ്റിലെ ഹെയർ ഡൈയേയാണ് ആശ്രയിക്കുന്നത്. എന്നാല്‍ കെമിക്കലുകളൊന്നും ചേർക്കാതെ, തികച്ചും നാച്വറലായ രീതിയില്‍, വീട്ടിലിരുന്നുകൊണ്ട് മുടി കറുപ്പിക്കാനായാല്‍ അതല്ലേ ഏറ്റവും നല്ലത്.
ആവശ്യമായ സാധനങ്ങള്‍
മഞ്ഞള്‍പ്പൊടി

Whatsapp Group 1 | Whatsapp Group 2 |Telegram Group
തേയില
വെള്ളം
കാപ്പിപ്പൊടി
താളിപ്പൊടി
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ വെള്ളത്തില്‍ തേയിലപ്പൊടിയും കാപ്പിപ്പൊടിയും സമാസമം ചേർത്ത് നന്നായി തിളപ്പിക്കുക. ശേഷം അടുപ്പില്‍ നിന്ന് മാറ്റാം. ഇനി ഒരു പഴയ ഇരുമ്ബിന്റെ ചീനച്ചട്ടിയെടുത്ത് മഞ്ഞള്‍പ്പൊടിയിട്ടുകൊടുക്കാം. ഓർഗാനിക്കായ മഞ്ഞള്‍പ്പൊടി വേണം ഉപയോഗിക്കാൻ. ലോ ഫ്‌ളെയിമിലിട്ട് വേണം ചൂടാക്കാൻ. നന്നായി ഇളക്കിക്കൊടുക്കണം.
മഞ്ഞള്‍ കറുപ്പ് നിറമായതിന് ശേഷം അടുപ്പില്‍ നിന്ന് മാറ്റം. ശേഷം കുറച്ച് കാപ്പിപ്പൊടിയിട്ടുകൊടുത്ത് നന്നായി യോജിപ്പിക്കുക. ചൂടാറിയ ശേഷം അല്‍പം താളിപ്പൊടി കൂടി ചേർത്ത് യോജിപ്പിക്കു. ഇനി നേരത്തെ തയ്യാറാക്കിവച്ചിരിക്കുന്ന തേയിലവെള്ളം അരിച്ച് ഇതില്‍ ചേർത്തുകൊടുക്കാം. പേസ്റ്റ് രൂപത്തിലാക്കാൻ പാകത്തിന് വെള്ളമാണ് ചേർക്കേണ്ടത്. എട്ട് മണിക്കൂർ ചീനച്ചട്ടിയില്‍വച്ച് അടച്ചുവയ്ക്കാം.
അതിനുശേഷം എണ്ണമയം ഒട്ടുമില്ലാത്ത മുടിയില്‍ ഹെയർ ഡൈ തേച്ചുകൊടുക്കാം. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം. ആദ്യം ആഴ്ചയില്‍ മൂന്ന് ദിവസം ഉപയോഗിക്കണം. മുടി നന്നായി കറുത്ത് വന്നതിന് ശേഷം ആഴ്ചയിലോ മാസത്തിലോ ഒരു തവണ ഉപയോഗിച്ചാല്‍ മതിയാകും.